ലണ്ടനില്‍ നടന്ന വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം ദിവസത്തില്‍ തന്റെ പാട്ണറും നടിയുമായ മൊണിക ബാര്‍ബാറോയ്‌ക്കൊപ്പമാണ് ഹോളിവുഡ് നടന്‍ ആന്‍ഡ്ര്യൂ ഗാര്‍ഫീല്‍ഡ് എത്തിയത്. സ്‌പൈഡര്‍ മാന്‍ താരത്തിന്റെയും പുതിയ ഗേള്‍ ഫ്രണ്ടിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.
ചാമ്പ്യന്‍ഷിപ്പ് ദിനത്തില്‍ അഭിനേതാക്കള്‍ വെളുത്ത നിറത്തിലുള്ള വസ്തങ്ങളിലാണ് വന്നത്. ആന്‍ഡ്ര്യു വെളുത്ത നിറത്തിലുള്ള ഷര്‍ട്ടും പാന്‍സും ധരിച്ചപ്പോള്‍ മൊണിക്ക വെളുത്ത നിറത്തിലുള്ള സ്ലീവ് ലെസ് ഡ്രെസാണ് ധരിച്ചത്. ഇരുവരും കൈപിടിച്ച് നടന്ന് പോകുന്ന ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്.
ഗെയിമിനിടയില്‍ ഇരുവരും ചിരിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 'ഹോട്ട് ആളുകള്‍ ഹോട്ട് ആളുകളെ ഡേറ്റ് ചെയ്യുന്നത് കാണാന്‍ എനിക്ക് ഇഷ്ടമാണ്', 'അവരെ ഞങ്ങള്‍ക്ക് ഇഷ്ടമാണ്', 'പ്രശസ്തനായ ഒരു വ്യക്തി സമപ്രായത്തിലുള്ള ഒരു സ്ത്രീയെ ഡേറ്റ് ചെയ്യുന്നു', എന്നീ തരത്തിലാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്ന കമന്റുകള്‍.
2016ലെ 'അണ്‍റിയല്‍' എന്ന സീരീസിലൂടെയാണ് മോണിക്ക പ്രശസ്തയാവുന്നത്. പിന്നീട് 'ടോപ് ഗണ്‍ : മാവെറിക്' എന്ന ചിത്രത്തില്‍ സഹനടിയായി അഭിനയിച്ചതാണ് മൊണിക്കയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് ആക്ഷന്‍ കോമഡി പരമ്പരയായ 'FUBAR'-ലും 'എ കംപ്ലീറ്റ് അണ്‍നോണ്‍' എന്ന ചിത്രത്തിലും അവര്‍ അഭിനയിച്ചു. 'എ കംപ്ലീറ്റ് അണ്‍നോണിലെ' പ്രകടനത്തിന് മികച്ച സഹനടിക്കുന്ന SAG- അവാര്‍ഡിനും അക്കാഡമി അവാര്‍ഡിനും അവര്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.