എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന 'കില്ലര്‍'; സംഗീതം എ.ആര്‍. റഹ്‌മാന്‍

10 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ എസ് ജെ സൂര്യ വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കില്ലർ'.
S J SURYA AND A R RAHMAN
എസ്.ജെ. സൂര്യ, എ.ആർ. റഹ്മാന്‍Source : PR
Published on
Updated on

10 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ എസ് ജെ സൂര്യ വീണ്ടും സംവിധാനം ചെയ്യുന്ന 'കില്ലര്‍' എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കാന്‍ എ ആര്‍ റഹ്‌മാന്‍. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിര്‍മാണ കമ്പനിയായ എയ്ഞ്ചല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ഗോകുലം മൂവീസ് നിര്‍മിക്കുന്ന ഒരു ചിത്രത്തില്‍ ആദ്യമായാണ് എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധായകനായി എത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. 'കില്ലര്‍' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിര്‍മാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്. കോ പ്രൊഡ്യൂസെഴ്സ് : വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി.

S J SURYA AND A R RAHMAN
"ഇതിഹാസങ്ങള്‍ പിറവിയെടുക്കുന്ന ഇടം..."; കാന്താര ചാപ്റ്റര്‍ 1 ഫസ്റ്റ് ലുക്ക്

എസ് ജെ സൂര്യ സംവിധാനം ചെയ്ത നാനി, ന്യൂ, അന്‌പേ ആരുയിരേ, പുലി എന്നീ ചിത്രങ്ങള്‍ക്കും എ ആര്‍ റഹ്‌മാന്‍ സംഗീതമൊരുക്കിയിട്ടുണ്ട്. വാലി, ഖുഷി,ന്യു തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എസ് ജെ സൂര്യ ഇത്തവണ വന്‍ താരനിരയെ അണിനിരത്തിയാണ് 'കില്ലര്‍' ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ചിത്രം 5 ഭാഷകളിലാണ് റിലീസിനെത്തുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന കില്ലറില്‍ ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com