നടൻ ആര്യ Source: Instagram/ Aryaffl
MOVIES

നികുതി വെട്ടിപ്പ്; നടൻ ആര്യയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദ്യവും നികുതി വെട്ടിപ്പും നടത്തിയെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ്

Author : ന്യൂസ് ഡെസ്ക്

തമിഴ് സിനിമാതാരം ആര്യയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദ്യവും നികുതി വെട്ടിപ്പും നടത്തിയെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ്. ആര്യ ബിസിനസ് പങ്കിളായായ വേളച്ചേരിയിലേയും അണ്ണാ നഗറിലേയും 'സീഷെൽ' ഗ്രൂപ്പ് ഹോട്ടലുകളിലും മറ്റ് ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. നികുതി വെട്ടിപ്പ് നടന്നതിനുള്ള തെളിവുകൾ സംബന്ധിച്ച വിവരങ്ങൾ ആദായനികുതി വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.

ഇന്ന് രാവിലെ നേരത്തെ തന്നെ ആര്യയുടെ ഉടമസ്ഥതയിലുള്ള സീഷെൽ ഗ്രൂപ്പ് ഹോട്ടൽ ശൃംഖലകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. അന്ന നഗർ ബ്രാഞ്ചിൽ മാത്രം അഞ്ച് ഐടി ഉദ്യോഗസ്ഥർ രണ്ട് വാഹനങ്ങളിലായി എത്തിയാണ് റെയ്ഡ് നടത്തിയത്. തമിഴ്നാട്ടിലെ ഹോട്ടലുകൾക്ക് പുറമെ കോഴിക്കോട് സീഷെൽ ഹോട്ടലിലും അപ്പാർട്ട്മെൻ്റിലും പരിശോധന നടത്തി.

വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദനം, നികുതി വെട്ടിപ്പ് എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് ചലച്ചിത്ര മേഖലയിലെ മുൻനിര നടനും നിർമാതാവുമാണ് ആര്യ.

അതേസമയം, പരിശോധന നടത്തിയ സീ ഷെൽ റെസ്റ്റോറന്റുകൾ തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന് ആര്യ പ്രതികരിച്ചതായി റിപ്പോർട്ടുകളുണ്ട്.

SCROLL FOR NEXT