താരസംഘടനയായ 'അമ്മ'യിലെ തെരഞ്ഞെടുപ്പിന് പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക പിന്‍വലിച്ച് നടന്‍ ജഗദീഷ്. നേരത്തെ ജഗദീഷ് പത്രിക പിന്‍വലിക്കുമെന്ന് അറിയിച്ചിരുന്നു. ഇന്നലെയാണ് നടന്‍ പത്രിക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്.
ഈ സാഹചര്യത്തില്‍ ശ്വേത മേനോനും ദേവനും തമ്മിലാകും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുക. പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് പേരാണ് പത്രിക സമര്‍പ്പിച്ചത്. ജഗദീഷ്, ശ്വേത മേനോന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവരയായിരുന്നു. ഇതില്‍ ജഗദീഷ്, ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍ എന്നിവര്‍ പിന്മാറി. അനൂപ് ചന്ദ്രന്‍ പിന്മാറാനുള്ള സാധ്യതയാണ് കാണുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നു എന്നത് ശ്രദ്ധേയമാണ്. താരസംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ വരുമോ എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം തുടരില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഈ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്.
അതേസമയം ഇന്നാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നത്. സമര്‍പ്പിച്ച പത്രികകള്‍ പരിഗണിച്ചുകൊണ്ട് ഇന്ന് സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണമായ ചിത്രം ഇന്ന് പുറത്തുവിടും.