'ഓപ്പറേഷൻ ത്രാൽ' ഫസ്റ്റ് ലുക്ക് 
MOVIES

യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി 'ഓപ്പറേഷൻ ത്രാൽ'; ജയസൂര്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

സംഗീത സംവിധായകൻ രതീഷ് വേഗയാണ് 'ഓപ്പറേഷൻ ത്രാൽ' എന്ന സിനിമയുടെ രചനയും സംവിധാനവും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ജയസൂര്യയെ നായകനാക്കി രതീഷ് വേഗ ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'ഓപ്പറേഷൻ ത്രാൽ'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ ആണ് സിനിമയുടെ നിർമാണം. കശ്മീരിൽ ഉണ്ടായ ഭീകരമായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണവുമാണ് സിനിമ പ്രമേയമാക്കുന്നത് എന്നാണ് സൂചന.

സംഗീത സംവിധായകൻ രതീഷ് വേഗ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'ഓപ്പറേഷൻ ത്രാൽ'. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും രതീഷാണ്. ജമ്മു കശ്മീരിലെ ത്രാലില്‍ ഇന്ത്യൻ സൈന്യവും ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വമ്പൻ സ്കെയിലിൽ ഒരുങ്ങുന്ന ചിത്രം ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണെന്ന് നായകൻ ജയസൂര്യ വ്യക്തമാക്കി.

"ഓപ്പറേഷൻ ത്രാൽ എന്റെ കരിയറിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രോജക്ടുകളിൽ ഒന്നാണ്. ദേശീയ സുരക്ഷയെ ആധാരമാക്കിയ ഈ കഥയിൽ ഹൈ-ഒക്ടേന്‍ ആക്ഷൻ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പടത്തിന്റെ സ്കെയിൽ വളരെ വലുതാണ് - അത് പ്രേക്ഷകർ അനുഭവിച്ചറിയുമെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു," ജയസൂര്യ പറഞ്ഞു.

"നമുക്കുവേണ്ടി രാജ്യത്തെ കാത്തുസൂക്ഷിക്കുന്നവരുടെ നിശബ്ദമായ പോരാട്ടങ്ങളെയാണ് ഞാൻ അന്വേഷിക്കാൻ ആഗ്രഹിച്ചത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ, രാജ്യസുരക്ഷയുടെ ഭാരം പേറിനിൽക്കുന്ന ഒരു പറ്റം മനുഷ്യരുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്നതിനുള്ള എന്റെ ശ്രമമാണ് 'ഓപ്പറേഷൻ ത്രാൽ," എന്ന് സംവിധായകൻ രതീഷ് വേഗയും പറഞ്ഞു.

'ഓപ്പറേഷൻ ത്രാൽ' ഫസ്റ്റ് ലുക്ക്

സഹനിർമാണം - സുനിമോൾ ജോബി, ഛായാഗ്രഹണം: നജോസ്, എഡിറ്റർ: ഷഫീഖ് വി.ബി, സംഗീതം, പശ്ചാത്തലസംഗീതം: രതീഷ് വേഗ, പ്രോജക്ട് ഡിസൈൻ - നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ - സജീഷ് താമരശ്ശേരി എന്നിവർ നിർവഹിക്കുന്നു. കലാസംവിധാനനം - സുനീഷ് സോദരൻ, വസ്ത്രാലങ്കാരം - സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ - ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്‌സിങ് - എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി - ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ - വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ് - ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ - ഇക്ബാൽ പാനായിക്കുളം, പബ്ലിക്‌ റിലേഷൻസ് - ആതിര ദിൽജിത്ത് & വാഴൂർ ജോസ് , മാർക്കറ്റിങ്: സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ.

SCROLL FOR NEXT