'ടൈറ്റൻസ്' ഫസ്റ്റ് ലുക്ക് 
MOVIES

ജയസൂര്യ നായകനാകുന്ന 'ടൈറ്റൻസ്'; ഫസ്റ്റ് ലുക്ക് പുറത്ത്

'അനുഗ്രഹീതൻ ആന്റണി' ഒരുക്കിയ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടൈറ്റൻസ്'

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ജയസൂര്യയുടെ പുതിയ ചിത്രം 'ടൈറ്റൻസ്' ഫസ്റ്റ് ലുക്ക് പുറത്ത്. 'അനുഗ്രഹീതൻ ആന്റണി', 'മധുരം ജീവാമൃതബിന്ദു' എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ, പ്രദീപ് സിഎസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ജെയിംസ് സെബാസ്റ്റ്യൻ ആണ് 'ടൈറ്റൻസ്' സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ജയസൂര്യക്ക് പുറമേ, വിനായകൻ, ബേബി ജീൻ, നിഹാൽ നിസാം, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഒക്ടോബറിൽ സിനിമ ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തും.

വിഷ്ണു ശർമയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദ്. സംഗീതം: ഡോൺ വിൻസന്റ്, പ്രൊഡക്ഷൻ ഡിസൈൻ: അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിംഗ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി.വൈ, ലൈൻ പ്രൊഡ്യൂസർ: റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, കലാസംവിധാനം: മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ: വിശാഖ് ബാബു, കോസ്റ്റ്യൂ: സിജി നോബിൾ തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, സൌണ്ട് ഡിസൈൻ: കിഷൻ മോഹൻ, സൌണ്ട് മിക്സിങ്: രാജാകൃഷ്ണൻ എം.ആർ.

'ടൈറ്റൻസ്' ഫസ്റ്റ് ലുക്ക്

അതേസമയം, 'ഓപ്പറേഷൻ ത്രാൽ' ആണ് ജയസൂര്യയുടെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ ആണ് സിനിമയുടെ നിർമാണം. കശ്മീരിൽ ഉണ്ടായ ഭീകരമായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണവുമാണ് സിനിമ പ്രമേയമാക്കുന്നത് എന്നാണ് സൂചന. സംഗീത സംവിധായകൻ രതീഷ് വേഗ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'ഓപ്പറേഷൻ ത്രാൽ'.

SCROLL FOR NEXT