ആരാ ഇത്? ജയറാമിന് പകരം മറ്റൊരു മുഖം; ബുക്ക് മൈ ഷോയ്‌ക്ക് പറ്റിയ അബദ്ധം

ബുക്ക് മൈ ഷോ ആപ്പിൽ കൊടുത്തിരിക്കുന്ന 'പരിമള ആൻഡ് കോ' കാസ്റ്റ് കാണുന്ന സിനിമപ്രേമികൾ ഞെട്ടും
ആരാ ഇത്? ജയറാമിന് പകരം മറ്റൊരു മുഖം; ബുക്ക് മൈ ഷോയ്‌ക്ക് പറ്റിയ അബദ്ധം
Published on
Updated on

കൊച്ചി: സൂപ്പർ ഹിറ്റ് താരജോഡികളായ ജയറാമും ഉർവശിയും ഒന്നിക്കുന്ന തമിഴ് ചിത്രമാണ് 'പരിമള ആൻഡ് കോ'. ജൂൺ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ജയറാം - ഉർവശി ടീം ഒരു വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ടിക്കറ്റ് അപ്‌ഡേറ്റുകൾക്കായി ആവേശത്തോടെ ബുക്ക് മൈ ഷോ ആപ്പ് തുറന്ന സിനിമാപ്രേമികൾ ഞെട്ടിയിരിക്കുകയാണ്.

ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമിൽ 'പരിമള ആൻഡ് കോ' സിനിമയുടെ കാസ്റ്റ് ആൻഡ് ക്രൂവിലുള്ള പ്രധാനപ്പെട്ട എല്ലാവരുടേയും പേരും ചിത്രവും കൊടുത്തിട്ടുണ്ട്. അതിൽ ജയറാമിന്റെ പേരുണ്ട്. പക്ഷേ ചിത്രം മറ്റൊരാളുടേതാണ്. ഇതാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് സിനിമാ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ഇത്ര പ്രശസ്തനായ ഒരു നടന്റെ ഫോട്ടോ മാറിയതിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുയർന്നിട്ടുണ്ട്.

ആരാ ഇത്? ജയറാമിന് പകരം മറ്റൊരു മുഖം; ബുക്ക് മൈ ഷോയ്‌ക്ക് പറ്റിയ അബദ്ധം
ടിനി ടോം സാമൂഹിക വിപത്താണ്, പരാതിയുമായി മുന്നോട്ടുപോകും: അൻസിബ ഹസൻ

സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ്‌ ആണ് 'പരിമള ആൻഡ് കോ' സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ട്രെയ്‌ലർ, ടൈറ്റിൽ ടീസർ എന്നിവ നേരത്തെ പുറത്തുവരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു പക്കാ ഫൺ എന്റർടെയ്‌നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

ബുക്ക് മൈ ഷോയിലെ 'പരിമള ആൻഡ് കോ' കാസ്റ്റ് ആൻഡ് ക്രൂ
ബുക്ക് മൈ ഷോയിലെ 'പരിമള ആൻഡ് കോ' കാസ്റ്റ് ആൻഡ് ക്രൂ

തമിഴ് കുമരൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി.കെ.എം. തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ്‌ എന്നിവർ ചേർന്നാണ് നിർമാണം. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ആരാ ഇത്? ജയറാമിന് പകരം മറ്റൊരു മുഖം; ബുക്ക് മൈ ഷോയ്‌ക്ക് പറ്റിയ അബദ്ധം
"രൺവീറിനെ അല്ല ഫെഡറേഷനെയാണ് വിലക്കേണ്ടത്, പിന്നിൽ 'ധുരന്ധർ' വിജയത്തിൽ ഭയന്നുവിറച്ചവർ"; പിന്തുണച്ച് രാം ഗോപാൽ വർമ

മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. സംവിധായകൻ പാണ്ഡിരാജ്‌ തന്നെയാണ് ചിത്രം രചിച്ചത്.

News Malayalam 24x7
newsmalayalam.com