മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓപ്പറേഷന്‍ ത്രാള്‍' ഒഫീഷ്യല്‍ ടൈറ്റില്‍ പുറത്ത്. മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടൈറ്റില്‍ പുറത്തിറക്കിയിരിക്കുന്നത്.
സംഗീത സംവിധായകന്‍ രതീഷ് വേഗ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തിലാണ് നിര്‍മിക്കുന്നത്. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന.
പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ഈ വര്‍ഷം ക്രിസ്മസ് റിലീസായാണ് ചിത്രമെത്തുന്നത്.
അതിര്‍ത്തിയില്‍ ഒരു ബസ് ചില തീവ്രവാദ ശക്തികളാല്‍ ആക്രമിക്കപ്പെടുന്നതും സഹായത്തിനായി മിലിറ്ററി ക്യാംപില്‍ നിന്ന് ബാക്ക് അപ്പ് ടീമിനോട് എത്താന്‍ ആവശ്യപ്പെടുന്നതുമായ വയര്‍ലെസ് സന്ദേശവുമായി എത്തിയിരിക്കുന്ന ഉദ്വേഗഭരിതമായ ഒഫീഷ്യല്‍ ടൈറ്റില്‍ ടീസര്‍ അത്യന്തം ആകാംക്ഷ ജനിപ്പിക്കുന്നതാണ്. രാജ്യത്തെ സുരക്ഷാ ഏജന്‍സികളുടെ അതീവ രഹസ്യസ്വഭാവമുള്ള പ്രവര്‍ത്തനങ്ങളും അവരുടെ പ്രധാന വെല്ലുവിളികളുമൊക്കെ ചര്‍ച്ചയാകുന്ന ഒരു ഹൈ-ഒക്ടേന്‍ ആക്ഷന്‍ ത്രില്ലറായെത്തുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറെ കരുത്തുറ്റ വേഷമാകും എന്നാണ് ലഭിക്കുന്ന സൂചനകള്‍.
സംഗീത സംവിധായകന്‍ രതീഷ് വേഗ ആദ്യമായി സംവിധായകനാകുന്ന സിനിമയാണ് 'ഓപ്പറേഷന്‍ ത്രാള്‍'. മലയാളത്തിലെ ശ്രദ്ധേയരായ ടെക്‌നീഷ്യന്മാര്‍ ഒന്നിക്കുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. ജമ്മു, പുല്‍വാമ, ലഡാക്ക്, ഉത്തരാഖണ്ഡ്, നൈനിറ്റാള്‍, ഡെറാഡൂണ്‍, കശ്മീര്‍, ഡല്‍ഹി, കോയമ്പത്തൂര്‍, കൊച്ചി, മലപ്പുറം, പൊന്നാനി, പാലക്കാട് ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.
ഛായാഗ്രഹണം: നജോസ്, എഡിറ്റര്‍: ഷഫീഖ് വി.ബി, സംഗീതം, പശ്ചാത്തലസംഗീതം: രതീഷ് വേഗ, പ്രോജക്ട് ഡിസൈനര്‍: നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്‌സിംഗ്: എം.ആര്‍. രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: വിക്കി (റെസൊണന്‍സ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈന്‍സ്: ടെന്‍പോയിന്റ് മീഡിയ, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ് എല്‍.എല്‍.പി, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.