പ്രണയവും ആക്ഷനുമായി സൂര്യ ചിത്രം 'വിശ്വനാഥ് & സൺസ്' ടീസർ; നായിക മമിത ബൈജു

സഞ്ജയ് വിശ്വനാഥ് എന്ന അന്താരാഷ്ട്ര പിസ്റ്റൽ ഷൂട്ടറുടെ വേഷത്തിലാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്
വിശ്വനാഥ് & സൺസ്' സിനിമ
വിശ്വനാഥ് & സൺസ്' സിനിമ
Published on
Updated on

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന 'വിശ്വനാഥ് & സൺസ്' എന്ന സിനിമയുടെ ടീസർ പുറത്ത്. സഞ്ജയ് വിശ്വനാഥ് എന്ന അന്താരാഷ്ട്ര പിസ്റ്റൽ ഷൂട്ടറുടെ വേഷത്തിൽ സൂര്യയെത്തുന്ന ചിത്രത്തിൽ മമിത ബൈജുവാണ് നായിക. പ്രണയവും ആക്ഷനും ചേർന്നതാണ് സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്. 40കാരനും 20കാരിയും തമ്മിലുള്ള പ്രണയത്തെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാനാണ് ചിത്രത്തിൽ സംവിധായകൻ ശ്രമിക്കുന്നത്.

നേരത്തെ, പുറത്തുവന്ന സിനിമയുടെ പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'വ്യത്യസ്തമായ പ്രണയം, ലക്ഷ്യബോധമുള്ള കുടുംബം — ഒരു സമ്പൂർണ എന്റർടെയ്‌നറുമായി ജൂലൈയിൽ ഞങ്ങൾ എത്തുന്നു,' എന്ന് കുറിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും റിലീസ് തീയതിയും സൂര്യ എക്സ് പേജിലൂടെ പങ്കുവച്ചത്. കൈക്കുഞ്ഞുമായി നിൽക്കുന്ന സൂര്യയെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ടീസർ കൂടി പുറത്തുവന്നതോടെ വിന്റേജ് സൂര്യ വൈബുള്ള പടമാകും 'വിശ്വനാഥ് & സൺസ്' എന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.

വിശ്വനാഥ് & സൺസ്' സിനിമ
ഓസ്കാറിൽ ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ; ഛായാഗ്രഹണത്തിന് പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ വനിത

'വാത്തി', 'ലക്കി ഭാസ്കർ' എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണ് 'വിശ്വനാഥ് & സൺസ്'. സിത്താര എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ നാഗ വംശിയാണ് സിനിമയുടെ നിർമാണം. ജി.വി. പ്രകാശ് കുമാർ ആണ് സിനിമയുടെ സംഗീത സംവിധാനം. രാധിക ശരത്‌കുമാർ, രവീണ ടണ്ടൺ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 24 വർഷങ്ങൾക്ക് ശേഷം രവീണ ടണ്ടൺ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. 2001ൽ ഇറങ്ങിയ 'ആളവന്താൻ' എന്ന കമൽ ഹാസൻ ചിത്രത്തിലാണ് അവസാനം നടി തമിഴിൽ അഭിനയിച്ചത്.

അതേസമയം, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'റെട്രോ'യാണ് ഒടുവിൽ പുറത്തിറങ്ങിയ സൂര്യ ചിത്രം. ആർജെ ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്', ജിത്തു മാധവൻ ചിത്രം 'സൂര്യ 47' എന്നീ സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. തൃഷ, നസ്രിയ നസീം, നസ്‌ലൻ എന്നിവരാണ് 'സൂര്യ 47'ലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ ടൈറ്റിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com