ജെന്നിഫര്‍ ലോപ്പസ്, ബെന്‍ അഫ്ലെക്ക് 
MOVIES

ബെന്‍ അഫ്ലെക്കില്‍ നിന്ന് വിവാഹ മോചനം വേണം; ജെന്നിഫര്‍ ലോപസ് കോടതിയില്‍

ജെന്നിഫര്‍ ലോപ്പസിൻ്റെ (55) നാലാമത്തെയും ബെന്‍ അഫ്‌ലെക്കിൻ്റെ (52) രണ്ടാമത്തെ വിവാഹവുമായിരുന്നു ഇത്.

Author : ന്യൂസ് ഡെസ്ക്

അമേരിക്കന്‍ അഭിനേത്രിയും ഗായികയുമായ ജെന്നിഫര്‍ ലോപസ് വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നടനും സംവിധായകനുമായ ബെന്‍ അഫ്ലെക്കുമായുള്ള ജെന്നിഫറുടെ വിവാഹബന്ധം അമേരിക്കന്‍ ടാബ്ലോയിഡുകള്‍ വലിയരീതിയില്‍ ആഘോഷിച്ചിരുന്നു. ഇരുവരും ഡേറ്റിങ്ങിലായിരുന്ന വേളയില്‍ 'ബെന്നിഫര്‍'എന്ന പേരിലാണ് ഇവരെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. തുടര്‍ന്ന് 2022 ജൂലൈയില്‍ ലാസ് വെഗാസില്‍ നടന്ന ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്.

2002-ല്‍ 'ഗിഗ്ലി' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. 2004-ല്‍ വിവാഹിതരാകാന്‍ ആലോചിച്ചിരുന്നെങ്കിലും പ്രണയബന്ധത്തില്‍ വിള്ളലുകള്‍ വീണതോടെ ബന്ധം അവസാനിപ്പിച്ചിരുന്നു. പിന്നീട് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ബന്ധം പുനസ്ഥാപിച്ചത്. ലോസ് ഏഞ്ചൽസ് കൗണ്ടി സുപ്പീരിയർ കോടതിയിലാണ് ജെന്നിഫര്‍ ലോപ്പസ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

പോപ്പ് ഗായികയും അഭിനേത്രിയുമായ ജെന്നിഫര്‍ ലോപ്പസിൻ്റെ (55) നാലാമത്തെയും ഓസ്‌കാർ ജേതാവായ ചലച്ചിത്രതാരവും സംവിധായകനുമായ അഫ്‌ലെക്കിൻ്റെ (52) രണ്ടാമത്തെ വിവാഹവുമായിരുന്നു ഇത്.

SCROLL FOR NEXT