തെന്നിന്ത്യൻ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി തമിഴ് ചിത്രം ജീനിയിലെ ഗാനം പുറത്ത്. എആർ റഹ്മാന്റെ സംഗീതത്തിൽ ഒരു അറബിക് സ്റ്റൈലിൽ ഒരുക്കിയ ഗാനം അടിപൊളി ഡാൻസ് നമ്പറാണ്. രവി മോഹനും കൃതി ഷെട്ടിക്കുമൊപ്പം മലയാളികളുടെ പ്രിയ താരം കല്യാണിപ്രിയദർശനും ഗാനത്തിന് ചുവടുവയ്ക്കുന്നു.
മനോഹരമായ നൃത്തച്ചുവടുകളിലൂടെ ആരാധകർക്ക് ദൃശ്യവിരുന്ന് നൽകുന്ന ഗാനത്തിൽ അഭിനയിച്ചത് തനിക്കൊരു വെല്ലുവിളിയായിരുന്നുവെന്ന് കല്യാണി നേരത്തെ പറഞ്ഞിരുന്നു. നിലവിൽ ലോകയിലെ സൂപ്പർ ഹീറോയിൻ പരിവേഷത്തിൽ നിൽക്കുന്ന കല്യാണിയുടെ വേഷപ്പകർച്ച കണ്ട് അതിശയിച്ചിരിക്കുകയാണ് ആരാധകർ.
ഭുവനേഷ് അർജുന്റെ സംവിധാനത്തിലെത്തുന്ന ജീനി തമിഴിലെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നാണ്. രവി മോഹൻ, കല്യാണി പ്രിയദർശൻ എന്നീ പ്രധാന ജോഡികൾക്ക് പുറമേ, കൃതി ഷെട്ടി, വാമിക ഗബ്ബിയും പ്രധാന സ്ത്രീ വേഷങ്ങളിൽ അഭിനയിക്കുന്നു.