MOVIES

ഗ്രാൻഡ് ഫാമിലി എന്റർടെയ്‌നർ ലോഡിങ്! കാർത്തി-മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

എസ്. ലക്ഷ്മൺ കുമാർ ആണ് കാർത്തി-മോഹൻ രാജ ചിത്രം നിർമിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

പ്രിൻസ് പിക്‌ചേഴ്‌സും നടൻ കാർത്തിയും സംവിധായകൻ മോഹൻ രാജയുമായി കൈകോർക്കുന്ന പുതിയ ഫാമിലി എന്റർടെയ്‌നർ ഒരുങ്ങുന്നു. 'സിങ്കം 2', 'സർദാർ' എന്നിവയുൾപ്പെടെ നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ പിന്നിലുള്ള പ്രിൻസ് പിക്‌ചേഴ്‌സ് അടുത്ത വമ്പൻ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. നടൻ കാർത്തിയെയും സംവിധായകൻ മോഹൻ രാജയെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഗ്രാൻഡ് ഫാമിലി എന്റർടെയ്‌നർ ആണ് ഇത്തവണ പ്രിൻസ് പിക്ചേഴ്സ് ഒരുക്കുന്നത്. എസ്. ലക്ഷ്മൺ കുമാർ ആണ് ചിത്രം നിർമിക്കുന്നത്.

ഫാമിലി , ഇമോഷൻ, ഹീറോയിസം എന്നിവയുടെ ആഘോഷമായാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ശക്തമായ കുടുംബ മൂല്യങ്ങൾ, മനസ് നിറയ്ക്കുന്ന വിനോദം, പ്രേക്ഷകരെ പ്രചോദിപ്പിക്കുന്ന ഹീറോയിസം എന്നിവ വലിയ സ്‌ക്രീനിൽ എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രോജക്ട് ആണ് പ്രിൻസ് പിക്ചേഴ്സ് വിഭാവനം ചെയ്യുന്നത്.

കരിയറിൽ നിരവധി തവണ ഫാമിലി സൂപ്പർ ഹിറ്റുകൾ നൽകിയിട്ടുള്ള നടൻ കാർത്തി, ഫാമിലി എന്റർടെയ്‌നർ ഴോണറിലേക്ക് ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന രീതിയിലാകും ഈ ചിത്രം ഒരുങ്ങുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

'സന്തോഷ് സുബ്രഹ്മണ്യം', 'വേലായുധം', 'തനി ഒരുവൻ' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ പ്രശസ്തനായ സംവിധായകൻ മോഹൻ രാജയുടെ സിനിമാ ജീവിതത്തിലെ 25-ാം വാർഷിക വേളയിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ആരാധകരിൽ നിന്നും സിനിമാ വ്യവസായത്തിൽ നിന്നും വലിയ പ്രതീക്ഷകൾ ഉൾക്കൊള്ളുന്ന ഈ സംവിധായകന്റെ തിരിച്ചുവരവ് അദ്ദേഹത്തിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണ്.

ചിത്രത്തിൽ വലിയ താരനിരയും ശക്തമായ സാങ്കേതിക സംഘവും ഉണ്ടാകും എന്നും ചിത്രീകരണം ഉടൻ ആരംഭിക്കും എന്നും അണിയറ പ്രവർത്തകർ അറിയിച്ചു. അഭിനേതാക്കൾ, അണിയറപ്രവർത്തകർ, റിലീസ് പ്ലാനുകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. “ഒരു പുതിയ യാത്ര ആരംഭിക്കുന്നു.” എന്നാണ് ഈ ചിത്രം പ്രഖ്യാപിച്ച് കൊണ്ട് പ്രിൻസ് പിക്ചേഴ്സ് കുറിച്ചത്. പിആർഒ: ശബരി

SCROLL FOR NEXT