കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ദൊറോത്തി' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) പ്രീമിയർ ചെയ്തു. സെന്റർപീസ് വിഭാഗത്തിലായിരുന്നു സിനിമയുടെ ലോക പ്രീമിയർ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ TIFF-ൽ വേൾഡ് പ്രീമിയർ ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് 'ദൊറോത്തി'.
ടൊറന്റോയിലെ സ്കോട്ടിയാബാങ്ക് തിയേറ്ററിൽ നടന്ന പ്രദർശനത്തിൽ സംവിധായകൻ കാർത്തിക് സുബ്ബരാജ്, അഭിനേതാക്കളായ കീർത്തി സുരേഷ്, സനന്ത്, ഋഷികാന്ത് എന്നിവർക്കൊപ്പം നിർമാതാക്കളായ ഗുനീത് മോംഗ കപൂർ, അചിൻ ജെയ്ൻ എന്നിവർ പങ്കെടുത്തു. സ്റ്റാൻഡിങ് ഓവേഷനോടെയാണ് ചിത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്.
കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 10ാം ചിത്രമാണ് 'ദൊറോത്തി'. ഇളയരാജയാണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. തിരുനാവുക്കരുസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്. ധമം, ജിയോ സ്റ്റുഡിയോസ്, സിഖ്യാ എന്നീ ബാനറുകളിൽ ജ്യോതി ദേശ്പാണ്ഡേ, ഗുനീത് മോംഗ കപൂർ, അചിൻ ജെയിൻ എന്നിവർ ചേർന്നാണ് നിർമാണം.
പ്രൊഡക്ഷൻ ഡിസൈൻ - കുമാർ ഗംഗപ്പൻ, സൗണ്ട് ഡിസൈൻ - സുരെൻ ജി, എസ്. അലഗൈകൂതൻ, കോസ്റ്റ്യൂം ഡിസൈൻ - പ്രവീൺ രാജ, സ്റ്റണ്ട്സ് - ദിനേശ് സുബ്ബരായൻ, കൊറിയോഗ്രഫി - ഷെരീഫ് എം, പബ്ലിസിറ്റി ഡിസൈൻ - ടൂണേ ജോൺ (24AM), എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പവൻ നരേന്ദ്ര.