പ്രതീകാത്മക ചിത്രം 
MOVIES

കേരള ഫിലിം പോളിസി കോൺക്ലേവ് തിരുവനന്തപുരത്ത് നടക്കും

'നല്ല സിനിമ നല്ല നാളെ' എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കേരള ഫിലിം പോളിസി കോൺക്ലെവ് ഓഗസ്റ്റ് 2,3 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുമെന്ന് ചലച്ചിത്രവികസന കോർപറേഷൻ ചെയർമാന്‍ കെ. മധു. 'നല്ല സിനിമ നല്ല നാളെ' എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സജി ചെറിയാൻ പരിപാടിയിൽ അധ്യക്ഷനാവും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മോഹൻലാലും കോൺക്ലേവിൽ പങ്കെടുക്കും. പ്രസക്തമായ 9 വിഷയങ്ങളിൽ ചർച്ച നടക്കുമെന്നും ചലച്ചിത്രവികസന കോർപറേഷൻ ചെയർമാന്‍ അറിയിച്ചു. വീണ ജോർജ്, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയ മന്ത്രിമാരും ഇതിൽ പങ്കെടുക്കും. ഫ്രാൻസ്, ശ്രീലങ്ക, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമെത്തും.

SCROLL FOR NEXT