കൊച്ചി: സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന 'ഡിസി' സിനിമയുടെ ട്രെയ്‌ലർ പുറത്ത്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം വയലൻസ് നിറഞ്ഞതാണെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വാമിഖ ഗബ്ബിയാണ് ചിത്രത്തിലെ നായിക.
'റോക്കി', 'ക്യാപ്റ്റൻ മില്ലർ', 'സാനി കായിദം' എന്നീ സിനിമകൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡിസി'. ദേവദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ലോകേഷ് അവതരിപ്പിക്കുന്നത്. സഞ്ജന കൃഷ്ണമൂർത്തിയാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.
അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. 'ഡിസി' ട്രെയ്‌ലറിന്റെ ഹൈലൈറ്റും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതമാണ്. സൺ പിക്ചേഴ്സ് ആണ് സിനിമയുടെ നിർമാണം.
അഡീഷണൽ സ്ക്രീൻപ്ലേ: അരുൺ രഞ്ജൻ, സംഭാഷണം: അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം: മുകേഷ് ജി, ചിത്രസംയോജനം: ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ: ഹരീഷ് അരുൺ എം, കലസംവിധാനം: കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം: അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ: പെരുമാൾ ശെൽവം, ചമയം: വിനോദ് സുകുമാരൻ, സ്റ്റിൽസ്: അമീർ, ശബ്ദലേഖനം: സിങ്ക് സിനിമാസ്, ഓഡിയോഗ്രാഫി: വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ്: വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ്: രംഗ, വിഷ്വൽ ഇഫക്ട്സ്: പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി രമേശ് കുച്ചിരായർ, കെ.ടി.എസ്. സ്വാമിനാഥൻ.