MOVIES

'വാഴ 2' തൂക്കി! ഓപ്പണിങ് ഡേയിൽ ഗംഭീര കളക്ഷൻ; ഹാഷിറിനും സംഘത്തിനും കയ്യടി

നവാഗതനായ സവിന്‍ സാ ആണ് 'വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' സംവിധാനം ചെയ്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തിയേറ്ററുകളിൽ ഗംഭീര പ്രതികരണം നേടി 'വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്'. നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം തന്നെ മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറും സംഘവുമാണ് 'വാഴ 2'വിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഓപ്പണിങ് ഡേയിൽ തന്നെ 10.5 കോടി രൂപയാണ് ആഗോള തലത്തിൽ 'വാഴ 2' സ്വന്തമാക്കിയത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം യുവാക്കൾ ഏറ്റെടുത്തു എന്നാണ് കളക്ഷൻ സൂചിപ്പിക്കുന്നത്. സംവിധായകൻ വിപിൻ ദാസ് ആണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, ബിജുകുട്ടൻ, അരുൺ, വിനോദ് കെടാമംഗലം തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ അൽഫോൺസ് പുത്രനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. മലയാളി മങ്കീസ്, രജത് പ്രകാശ് (ഹാറ്റ്‌സ്മിത്ത്), പാർവതീഷ് പ്രദീപ്, അർസീ, മുത്തു, അർക്കാഡോ, ജസീർ മുഹമ്മദ്, അശ്വിൻ ആര്യൻ, ഇലക്ട്രോണിക് കിളി തുടങ്ങിയവരാണ് സിനിമയുടെ സംഗീതം ഒരുക്കിയത്. അങ്കിത് മേനോൻ ആണ് മ്യൂസിക് സൂപ്പർവിഷൻ.

അഖിൽ ലൈലാസുരൻ ആണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റര്‍ - കണ്ണന്‍ മോഹൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിന്നി ദിവാകര്‍, കല - ബാബു പിള്ള, മേക്കപ്പ് - സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് - അശ്വതി ജയകുമാര്‍, സ്റ്റില്‍സ്- ബിജിത്ത് ധർമ്മടം, പരസ്യകല - യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍ - സാര്‍ക്കാസനം, സൗണ്ട് ഡിസൈൻ - അരുൺ എസ് മണി, സൗണ്ട് മിക്സിങ് - വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, ടെൻ ജി മീഡിയ.

SCROLL FOR NEXT