കൊച്ചി: 'ഗൗതമന്റെ രഥം', 'വാഴ 1' എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന 'ഹാപ്പിലൂപ്പ്' എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് നടന്നു. ഇരിഞ്ഞാലക്കുട കരാളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ വച്ച് ഇന്നലെയാണ് ചടങ്ങ് നടന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിക്കും.
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യർ, വി.കെ. പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്. ഗൗതം ശങ്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ കണ്ണൻ മോഹൻ. സംഗീതം ഇലക്ട്രോണിക് കിളിയും പാർവതീഷ് പ്രദീപും ചേർന്നാണ് ഒരുക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈനർ - ക്രിപേഷ് അയ്യപ്പൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അനീഷ് സി സലിം, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബിനു ജി നായർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - ലിജി പ്രേമൻ, വി എഫ് എക്സ് - പ്രോമൈസ്, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പി ആർ ഒ - എ എസ് ദിനേശ്, ശബരി, പോസ്റ്റർ ഡിസൈൻ - റോസ്റ്റഡ് പേപ്പർ, ടൈറ്റിൽ ഡിസൈൻ - ദിലീപൻ ജി കൃഷ്ണ.