MOVIES

മമ്മൂട്ടിയെ ദേശീയ ചലച്ചിത്ര അവാർഡിൽ നിന്ന് തഴഞ്ഞെന്ന കുപ്രചരണം; പ്രതികരണവുമായി എം.ബി. പത്മകുമാർ

മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടി ചിത്രം കാതൽ ദ് കോറിനായിരുന്നു

Author : ന്യൂസ് ഡെസ്ക്

മമ്മൂട്ടിയെ ദേശീയ ചലച്ചിത്ര അവാർഡിൽ നിന്നും തഴഞ്ഞെന്ന കുപ്രചരണങ്ങളിൽ പ്രതികരിച്ച് ജൂറി അംഗം എം.ബി. പത്മകുമാർ. നടൻ മമ്മൂട്ടിയുടെ ഒരു സിനിമയും ഏഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡിനായി ജൂറിക്ക് മുമ്പില്‍ എത്തിയിട്ടില്ലെന്നും എം.ബി. പത്മകുമാർ പറഞ്ഞു. അനാവശ്യ വിവാദമാണ് ഇപ്പോൾ ആളുകൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മമ്മൂട്ടിക്ക് അവാർഡ് നൽകിയില്ലെന്ന പ്രചരണം തെറ്റാണെന്നും രാഷ്ട്രീയ ഇടപെടൽ നടന്നെന്ന വാദം തെറ്റാണെന്നും, മമ്മൂട്ടി സിനിമകൾ വരാത്തതില്‍ തനിക്ക് വിഷമം ഉണ്ടായെന്നും പത്മകുമാർ പറഞ്ഞു. അതേസമയം, മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടി ചിത്രം കാതൽ ദ് കോറിനായിരുന്നു. ഇതിനു പുറമെ മികച്ച കഥ, മികച്ച പശ്ചാത്തല സംഗീതം, അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം എന്നിവ ഉൾപ്പെടെ നാല് അവാർഡുകൾ ചിത്രം നേടിയിട്ടുണ്ട്.

SCROLL FOR NEXT