മീശ ട്രെയ്ലറില്‍ നിന്ന് Source : YouTube Screen Grab
MOVIES

കതിരിനൊപ്പം ഷൈന്‍ ടോം ചാക്കോയും, പോരാട്ടത്തിന്റെ കഥ പറയുന്ന 'മീശ'; ട്രെയ്‌ലര്‍ പുറത്ത്

ഓഗസ്റ്റ് ഒന്നിന് ചിത്രം തിയേറ്ററിലെത്തും.

Author : ന്യൂസ് ഡെസ്ക്

എംസി ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച 'മീശ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തമിഴ് നടന്‍ കതിര്‍ കേന്ദ്ര കഥാപാത്രമായ ചിത്രത്തില്‍ ഹക്കിം ഷാ, ഷൈന്‍ ടോം ചാക്കോ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. സൗഹൃദം, സാഹോദര്യം, പൈതൃകം, പ്രതികാരം എന്നിവയെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെയും, നിഗൂഢതകളുടെയും, മനുഷ്യ മനസ്സിന്റെ ശിഥിലതകളുടെയും, നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും കഥയാണ് 'മീശ' യുടെ പ്രമേയം.

കതിര്‍ നായകനാകുന്ന ആദ്യ മലയാള സിനിമയാണ് മീശ. ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു , ഹസ്ലി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഓഗസ്റ്റ് ഒന്നിന് ചിത്രം തിയേറ്ററിലെത്തും.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് രാജനും, എഡിറ്റിംഗ് മനോജുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സരിഗമക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്. കലാസംവിധാനം മകേഷ് മോഹനനും, സ്റ്റില്‍ ഫോട്ടോഗ്രഫി ബിജിത്ത് ധര്‍മ്മടവുമാണ്. സണ്ണി തഴുത്തലയാണ് ലൈന്‍ പ്രൊഡ്യൂസര്‍. മേക്കപ്പ് ജിതേഷ് പൊയ്യയും, വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത് സമീറ സനീഷുമാണ്.

സൗണ്ട് ഡിസൈനര്‍ അരുണ്‍ രാമ വര്‍മ്മ. കളറിസ്റ്റ് ജയദേവ് തിരുവൈപതി, ഡിഐ ചെയ്തിരിക്കുന്നത് പോയറ്റിക്ക്, വിഎഫ്എക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് ഐവിഎഫ്എക്‌സ്. പബ്ലിസിറ്റി ഡിസൈനുകള്‍ തോട്ട് സ്റ്റേഷനും റോക്സ്സ്റ്റാറും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്, പ്രൊമോ ഡിസൈനുകള്‍ ചെയ്തിരിക്കുന്നത് ഇല്ലുമിനാര്‍ട്ടിസ്റ്റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍ മേനോന്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഇന്‍വെര്‍ട്ടഡ് സ്റ്റുഡിയോസ്. മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ്.

SCROLL FOR NEXT