MOVIES

''ഇച്ചാക്കയ്ക്ക് പ്രത്യേക സ്‌നേഹം''; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍

മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഷംല ഹംസയ്ക്കും മോഹൻലാൽ അഭിനന്ദനമറിയിച്ചു

Author : ന്യൂസ് ഡെസ്ക്

മികച്ച നടനുള്ള 55ാമത് ചലച്ചിത്ര പുരസ്‌കാരം നേടിയ മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇച്ചാക്കയ്ക്ക് പ്രത്യേക സ്‌നേഹം എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. മറ്റു പുരസ്‌കാര ജേതാക്കളെയും മോഹന്‍ലാല്‍ അഭിനന്ദിച്ചു.

'കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇച്ചാക്കയോട് പ്രത്യേക സ്‌നേഹം, മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഷംല ഹംസയ്ക്കും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ചിദംബരത്തിനും അഭിനന്ദനങ്ങള്‍.

മികച്ച ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് തെരഞ്ഞെടുക്കപ്പെട്ടതില്‍ വലിയ കൈയടി. ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ച ആസിഫ് അലിക്കും ടൊവിനോ തോമസിനും ജ്യോതിര്‍മയിക്കും ദര്‍ശന രാജേന്ദ്രനും അഭിനന്ദനങ്ങള്‍,' മോഹന്‍ലാല്‍ കുറിച്ചു.

ഏഴാം തവണയാണ് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. അവാര്‍ഡ് പ്രതീക്ഷിച്ചല്ല സിനിമ ചെയ്യുന്നതെന്നും ഇതൊക്കെ സംഭവിച്ച് പോകുന്നതാണെന്നും പുരസ്‌കാര നേട്ടത്തില്‍ പ്രതികരിച്ച് മമ്മൂട്ടി പറഞ്ഞിരുന്നു.

ഭ്രമയുഗത്തിലെ കഥാപാത്രവും കഥയും ഒക്കെ വ്യത്യസ്തമാണ്. ഇതൊരു യാത്രയല്ലേ. കൂടെ നടക്കാന്‍ ഒത്തിരി പേരുണ്ടാവില്ലേ. അവരും നമ്മുടെ ഒപ്പം കൂട്ടുവരും. ഇതൊരു മത്സരം എന്നൊന്നും പറയാന്‍ പറ്റില്ലെന്നും മമ്മൂട്ടി പ്രതികരിച്ചു.

SCROLL FOR NEXT