നാഗാർജുന, ശ്രുതി ഹാസന്‍ Source : Facebook
MOVIES

"നിങ്ങള്‍ ഇതിന് തയ്യാറല്ല"; നാഗാര്‍ജുന കൂലിയിലെ വില്ലനെന്ന് ശ്രുതി ഹാസന്‍

ശ്രുതി ഹാസന്‍ ചിത്രത്തില്‍ സത്യരാജിന്റെ മകളായാണ് എത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഓഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ തെലുങ്ക് താരം നാഗാര്‍ജുനയും പ്രധാന കഥാപാത്രമാണ്. ഇപ്പോഴിതാ തന്റെ സഹ നടന്റെ കഥാപാത്രത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ശ്രുതി ഹാസന്‍. സിനിമയുടെ പ്രമോഷന്റെ ഭാഗമായ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രുതി.

"എനിക്ക് നാഗാര്‍ജുന ഗാരുവിനെ പൊതുവായി അറിയാം. നല്ലൊരു വ്യക്തിയാണ് അദ്ദേഹം. പക്ഷെ അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യുന്നത് ഒരു പ്രത്യേക കാര്യമാണ്. കാരണം ഇത് അദ്ദേഹത്തിന്റെ ആദ്യ വില്ലന്‍ റോളാണ്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധികയായിരുന്നു. ഇപ്പോള്‍ ഞാന്‍ സൂപ്പര്‍ ഫാന്‍ ആയി. നിങ്ങള്‍ പ്രേക്ഷകര്‍ ഇതു കാണാന്‍ തയ്യാറല്ല. അദ്ദേഹം സിനിമയില്‍ ഭയങ്കര കൂള്‍ ആണ്", എന്നാണ് ശ്രുതി ഹാസന്‍ പറഞ്ഞത്.

ശ്രുതി ഹാസന്‍ ചിത്രത്തില്‍ സത്യരാജിന്റെ മകളായാണ് എത്തുന്നത്. കൂലിയില്‍ നിറയെ പുരുഷന്മാരാണ്. പക്ഷെ എന്റെ കഥാപാത്രത്തിന് ഒരു ആത്മാവുണ്ട്. ഒരുപാട് പേര്‍ക്ക് ആ കഥാപാത്രമായി ബന്ധം തോന്നാമെന്നും ശ്രുതി പറഞ്ഞു.

അതേസമയം, ഒരു തമിഴ് ചിത്രത്തിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് ഡീലെന്ന പേരില്‍ കൂലി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ലോകത്തെ 100-ലധികം രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ ദേവ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രമായാണ് രജനികാന്ത് എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ പവര്‍ഹൗസ് എന്ന ഗാനം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗാനത്തിലെ രജനികാന്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ബോളിവുഡ് താരം ആമിര്‍ ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അടുത്തിടെ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്.

SCROLL FOR NEXT