MOVIES

ലാലേട്ടനൊപ്പം പോത്തേട്ടൻ! 'നെടുങ്കണ്ടം മിറാക്കിൾ' പ്രഖ്യാപിച്ചു

ശ്യാം പുഷ്കരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. 'നെടുങ്കണ്ടം മിറാക്കിൾ' എന്നാണ് സിനിമയുടെ പേര്. മോഹൻലാലിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെയാണ് ടൈറ്റിൽ പുറത്തുവിട്ടത്.

ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. ഭാവനാ റിലീസ് ആണ് വിതരണം. ശ്യാം പുഷ്കരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായിട്ടാകും സിനിമയുടെ ചിത്രീകരണം.

ദിലീഷ് പോത്തൻ - ശ്യാം പുഷ്കരൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് 'നെടുങ്കണ്ടം മിറാക്കിൾ'. ശ്യാം പുഷ്കരന്റെ രചനയിൽ ദിലീഷ് പൊത്തൻ സംവിധാനം ചെയ്ത 'മഹേഷിന്റെ പ്രതികാരം', 'ജോജി' എന്നിവ വലിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രങ്ങളായിരുന്നു. മോഹൻലാലുമായി ഇവർ ഒന്നിക്കുന്ന ആദ്യ സിനിമ കൂടിയാണ് 'നെടുങ്കണ്ടം മിറാക്കിൾ'.

ഷൈജു ഖാലിദ് ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം. എഡിറ്റിങ് : സൈജു ശ്രീധരൻ, പ്രൊഡക്ഷൻ ഡിസൈൻ : അജയൻ ചാലിശ്ശേരി, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ് : റോണക്സ് സേവ്യർ.

അതേസമയം, ആഷിഖ് ഉസ്‌മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' ആണ് മോഹൻലാലിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. 'ലൗലജൻ' എന്ന പൊലീസ് സബ് ഇൻസ്പെക്ടറായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മീര ജാസ്മിനാണ് 'അതിമനോഹര'ത്തിലെ നായിക

SCROLL FOR NEXT