'പ്ലൂട്ടോ' ഫസ്റ്റ് ലുക്ക്  
MOVIES

പറക്കും തളികയിൽ നീരജ് മാധവും അൽത്താഫ് സലീമും; 'പ്ലൂട്ടോ' ഫസ്റ്റ് ലുക്ക് പുറത്ത്

'എങ്കിലും ചന്ദ്രിക' എന്ന സിനിമയ്ക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം 'പ്ലൂട്ടോ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. 'എങ്കിലും ചന്ദ്രിക' എന്ന സിനിമയ്ക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് നിർമാണം.

അജു വർഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരാണ് 'പ്ലൂട്ടോ'യിലെ മറ്റു പ്രധാന താരങ്ങൾ.

സിനിമയിൽ ഒരു അന്യഗ്രഹ കഥാപാത്രമായാണ് അൽത്താഫ് സലിം എത്തുന്നത്. ഭൂമിയിലേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. നിവിൻ പോളിയെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ചിത്രം ‘മൾട്ടിവേഴ്സ് മന്മഥൻ’ സംവിധാനം ചെയ്യുന്നതും ആദിത്യൻ തന്നെയാണ്.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയകൃഷ്ണൻ ആർ കെ, ഛായാഗ്രാഹണം -വിഷ്ണു ശർമ്മ. കഥ തിരക്കഥ - നിയാസ് മുഹമ്മദ്, സംഗീതം- അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ്- അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, അസ്സോസിയേറ്റ് ഡയറക്ടർ - അർജ്ജുനൻ, നൗഫൽ സലിം,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പ്രൊഡക്ഷൻ മാനേജർ - പക്കു കരിത്തുറ, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ-ശങ്കരൻ എഎസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ് - ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട് - എപിയൻസ് ,ഡാൻസ് കോറിയോഗ്രാഫി - റിഷ്ദാൻ അബ്ദുൽ റഷീദ്, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി സദർ, ഡിസൈൻ-ടെൻ പോയ്ന്റ്സ്.

SCROLL FOR NEXT