'താന്തോന്നി' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഐസിയു'വിലെ ആദ്യ ഗാനം പുറത്തിറക്കി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. 'ഒരാളിലായ് മനം ഒരാളിലായ് അലിയുമതിലോലമായ്...' എന്ന് തുടങ്ങുന്ന ഗാനം ബി.കെ ഹരിനാരായണന്‍ എഴുതി ജോസ് ഫ്രാങ്ക്‌ളിന്‍ സംഗീതം നല്‍കി സൂരജ് സന്തോഷ് ആണ് ആലപിച്ചിരിക്കുന്നത്.
ബിബിന്‍ ജോര്‍ജും ബാബുരാജും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ ജെയിന്‍ പോള്‍ നിര്‍മ്മിക്കുന്ന ചിത്രം ഫെബ്രുവരി റിലീസായാണ് ഒരുങ്ങുന്നത്.
തമിഴില്‍ സൂര്യ നിര്‍മ്മിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: സി. ലോകനാഥന്‍, സംഗീതം: ജോസ് ഫ്രാങ്ക്ളിന്‍, എഡിറ്റിംഗ്: ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിബു സുശീലന്‍, കലാസംവിധാനം: ബാവ, സംഘട്ടനം: മാഫിയ ശശി, കോസ്റ്റ്യൂം ഡിസൈനര്‍: സ്റ്റെഫി സേവ്യര്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍: വിക്കി, കിഷന്‍, ശബ്ദമിശ്രണം: എം.ആര്‍. രാജാകൃഷ്ണന്‍, പി.ആര്‍.ഒ: എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്.