"കടം വാങ്ങി പ്രൊപ്പഗണ്ട പടം എടുക്കാൻ മാത്രം ബഹുമാനം ഒരു രാഷ്ട്രീയ കക്ഷിയോടുമില്ല"; 'പ്രതിഛായ' ഫിക്ഷനാണെന്ന് ബി. ഉണ്ണികൃഷ്ണൻ

നിവിൻ പോളി നായകനായ പൊളിറ്റിക്കൽ ത്രില്ലറാണ് 'പ്രതിഛായ'
നിവിൻ പോളിയും ബി. ഉണ്ണികൃഷ്ണനും
നിവിൻ പോളിയും ബി. ഉണ്ണികൃഷ്ണനും
Published on
Updated on

കൊച്ചി: നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'പ്രതിഛായ'. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനവും ട്രെയ്‌ലർ ലോഞ്ചും. കേരളത്തിൽ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഈ പൊളിറ്റിക്കൽ ത്രില്ലർ പ്രഖ്യാപിച്ച അന്നുമുതൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രൊപ്പഗണ്ടയുടെ ഭാഗമാണിതെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. ട്രെയ്‌ലർ ലോഞ്ച് വേദിയിൽ ഇതിനുള്ള മറുപടി സംവിധായകൻ തന്നെ നൽകി.

'പ്രതിഛായ' നൂറ് ശതമാനം ഫിക്ഷനാണെന്നും പ്രൊപ്പഗണ്ടയല്ലെന്നും ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. "സിനിമയെപ്പറ്റി ഞാൻ ഒന്നും പറയുന്നില്ല. അത് സിനിമ തന്നെ പറയട്ടെ. വലിയ മുതൽമുടക്കുള്ള ചിത്രമാണ്. അതിന്റെ 50 ശതമാനം എന്റെ ബാധ്യതയാണ്. ഞാൻ നിലനിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന സിനിമയാണിത്. എന്നെ സംബന്ധിച്ച് ഏറ്റവും നിർണായക സിനിമ. അപ്പോഴാണ് ഞാൻ അറിയുന്നത് ഇതൊരു പ്രൊപ്പഗണ്ട സിനിമയാണെന്ന്. ഇത്രയധികം രൂപ കടം വാങ്ങി ഒരു പ്രൊപ്പഗണ്ട സിനിമ എടുക്കാൻ മാത്രം എനിക്ക് കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയോടും ബഹുമാനമില്ല. ഇത് ഒരു പ്രൊപ്പഗണ്ടയുമല്ല. നമ്മൾ സമൂഹത്തിൽ കാണുന്ന പല ആളുകളുടെയും സംഭവങ്ങളുടെയും ഛായ ഇതിലുണ്ടാകും. പക്ഷേ നൂറ് ശതമാനം ഇത് ഫിക്ഷനാണ്. പക്ഷേ, കേരള രാഷ്ട്രീയത്തിൽ എനിക്ക് പറയാൻ ആഗ്രഹമുള്ള ചില കാര്യങ്ങൾ ഞാൻ ഈ സിനിമയിൽ സംസാരിക്കുന്നുണ്ട്," എന്നായിരുന്നു ഉണ്ണികൃഷ്ണന്റെ വാക്കുകൾ.

നിവിൻ പോളിയും ബി. ഉണ്ണികൃഷ്ണനും
"മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടൂ"; 'പ്രതിഛായ' പിആർ രാഷ്ട്രീയത്തിന്റെ കഥയോ?

നിവിൻ പോളിക്ക് പുറമേ ബാലചന്ദ്ര മേനോൻ, ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻ പിള്ള രാജു, ആൻ അഗസ്റ്റിൻ, നീതു കൃഷ്ണ, നിഷാന്ത് സാഗർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസ്, ആർ.ഡി. ഇലുമിനേഷൻസ് എൽ.എൽ.പി. എന്നീ ബാനറുകളിലാണ് സിനിമയുടെ നിർമാണം.

നിവിൻ പോളിയും ബി. ഉണ്ണികൃഷ്ണനും
"പൊറോട്ട ഇല്ലാതെ എങ്ങനെ ബീഫ് കഴിക്കും മുത്തേ!" 'കേരള സ്റ്റോറി 2' ട്രെയ്‌ലറിന് ട്രോൾ, 'ഹൃദയം' സീൻ ഓർമിപ്പിച്ച് സോഷ്യൽ മീഡിയ

ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ വർഗീസാണ്. എഡിറ്റർ- മനോജ് സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- അരോമ മോഹൻ, ആർട്ട് ഡയറക്ടർ- അജി കുറ്റ്യാനി, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം- സിജി തോമസ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ- സുഗീഷ്‌ എസ് ജി, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ & മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com