പ്രിയങ്ക ചോപ്രയും നിക്ക് ജോനസും Source: Instagram/ priyankachopra
MOVIES

നിക്ക് എൻ്റെ ബോളിവുഡ് സിനിമകൾ അധികം കണ്ടിട്ടില്ല, പക്ഷെ ഈ സിനിമയുടെ ആരാധകൻ: പ്രിയങ്ക ചോപ്ര

നിങ്ങളുടെ സിനിമ ആദ്യമായി കാണുന്ന പ്രേക്ഷകർക്ക് ഏത് ബോളിവുഡ് സിനിമ റെക്കമൻഡ് ചെയ്യും എന്ന ചോദ്യത്തിനാണ് പ്രിയങ്ക വ്യത്യസ്തമാ‍ർന്ന മറുപടി നൽകിയത്

Author : ന്യൂസ് ഡെസ്ക്

ഗ്ലോബല്‍ സ്റ്റാര്‍ പ്രിയങ്ക ചോപ്ര ഇക്കുറി ലണ്ടനിലാണ് ദീപാവലി ആഘോഷിച്ചത്. ദീപാവലിയോടനുബന്ധിച്ച് ബ്രിട്ടീഷ് വോ​ഗിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ദീപാവലി ആഘോഷത്തോടുള്ള ഇഷ്ടത്തെ പറ്റിയും വിദേശത്തുള്ള സുഹൃത്തുക്കൾക്ക് ഇന്ത്യൻ പാരമ്പര്യങ്ങൾ പക‍ർന്നു നൽകാനുള്ള ഇഷ്ടത്തെ പറ്റിയും പ്രിയങ്ക പങ്കുവക്കുന്നുണ്ട്.

നിങ്ങളുടെ സിനിമ ആദ്യമായി കാണുന്ന പ്രേക്ഷകർക്ക് ഏത് ബോളിവുഡ് സിനിമ റെക്കമൻഡ് ചെയ്യും എന്ന ചോദ്യത്തിനാണ് പ്രിയങ്ക വ്യത്യസ്തമാ‍ർന്ന മറുപടി നൽകിയത്. "എനിക്ക് ഈ സിനിമ മാത്രമേ പറയാനാകൂ. എൻ്റെ അധികം സിനിമകൾ കണ്ടിട്ടില്ലാത്ത എൻ്റെ പങ്കാളി നിക്ക് ജോനസ് റെക്കമൻഡ് ചെയ്യാറുള്ളത് ഈ സിനിമയാണ്. അത് ദിൽ ധഡ്കനെ ദോ ആണ്. എൻ്റെ ബോളിവുഡ് സിനിമകൾ അധികം കണ്ടിട്ടില്ലാത്ത മറ്റ് സുഹൃത്തുക്കൾക്കും ആ ചിത്രം ഇഷ്ടമാണ്. അതുകൊണ്ട് ദിൽ ധഡ്കനെ ദോ ഒരു നല്ല ചിത്രമാണെന്ന് കരുതുന്നു," പ്രിയങ്ക ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.

ദിൽ ധഡക്‌നേ ദോ പോസ്റ്റർ

സോയ അക്തർ സംവിധാനം ചെയ്ത ദിൽ ധഡക്‌നേ ദോ 2015ലാണ് തിയേറ്ററുകളിലെത്തിയത്. കോമഡി- ഡ്രാമ ഴോണറിൽ പുറത്തിറങ്ങിയ കുടുംബ ചിത്രത്തിൽ അനിൽ കപൂർ, ഷെഫാലി ഷാ, പ്രിയങ്ക ചോപ്ര, രൺവീർ സിംഗ്, അനുഷ്‌ക ശർമ്മ, ഫർഹാൻ അക്തർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

ഹോളിവുഡ് ചിത്രങ്ങളായ ദി ബ്ലഫ്, ജഡ്ജ്മെന്റ് ഡേ എന്നിവയിലാണ് പ്രിയങ്ക ചോപ്ര അടുത്തതായി അഭിനയിക്കുന്നത്. എസ് എസ് രാജമൗലി- മഹേഷ് ബാബു കൂട്ടുകെട്ടിലെത്തുന്ന എസ്എസ്എംബി 29ലും പ്രിയങ്ക പ്രധാനവേഷത്തിലെത്തുന്നുണ്ട്.

SCROLL FOR NEXT