നിവിൻ പോളിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പ്രതിഛായയുടെ ട്രെയ്‌ലർ പുറത്ത്. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് രാഷ്ട്രീയ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ നിർമിച്ച സിനിമയുടെ ട്രെയ്‌ലറും ടൈറ്റിലും പുറത്തിറക്കിയത്.
കേരളത്തിൽ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണിതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. നിവിൻ പോളി വേറിട്ട വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെക്കാലത്തിന് ശേഷം ബാലചന്ദ്രമേനോൻ പ്രധാന വേഷത്തിലെത്തുന്നു എന്നതും ശ്രദ്ധേയമാണ്.
ബാലചന്ദ്രമേനോന് പുറമേ മലയാളത്തിലെ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻ പിള്ള രാജു, ആൻ അഗസ്റ്റിൻ, നീതു കൃഷ്ണ, നിഷാന്ത് സാഗർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.ശ്രീ ഗോകുലം മൂവീസ്, ആർ.ഡി. ഇലുമിനേഷൻസ് എൽ.എൽ.പി. എന്നീ ബാനറുകളിൽ നിർമിക്കുന്ന ഇതിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയത് തൊണ്ണൂറ് ദിവസങ്ങളോളം എടുത്താണ്.
ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീതം ചെയ്തിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. എഡിറ്റർ- മനോജ് സി എസ്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- അരോമ മോഹൻ, ആർട്ട് ഡയറക്ടർ- അജി കുറ്റ്യാനി, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം- സിജി തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ- സുഗീഷ് എസ് ജി, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ & മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി.