നിവിൻ പോളിയുടെ 'ഫാർമ' Source: Social Media
MOVIES

'ഇറ്റ്സ് ജസ്റ്റ് ബിസിനസ്': നിവിൻ പോളിയുടെ 'ഫാർമ' പ്രൊമോ എത്തി

സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം രജിത് കപൂര്‍ ആണ് .

Author : ന്യൂസ് ഡെസ്ക്

ഏറെക്കാലമായി നിവിൻ പോളി ആരാധകർ കാത്തിരുന്ന സീരീസ് ആണ് ഫാർമ. നിവിൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസ് ഫാർമയുടെ പ്രൊമോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'ഫൈനൽസ്' എന്ന ചിത്രത്തിന് ശേഷം പി ആർ അരുൺ ഒരുക്കുന്ന പ്രോജെക്ട് ആണിത്.

നിവിന്റെ കഥാപാത്രം മരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പ്രേക്ഷകരോട് പറയുന്ന വീഡിയോയാണ് ഇപ്പോൾ പ്രൊമോയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. സീരീസ് ജിയോ ഹോട്ട്സ്റ്റാറിൽ ഉടൻ എത്തുമെന്നുമാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ഫാർമയുടെ ഒരു ചെറിയ പ്രൊമോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം രജിത് കപൂര്‍ ആണ്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം രജിത് വീണ്ടും മലയാളത്തിലേക്ക് എത്തുന്നതും ഫാർമയിലൂടെയാണ്. നരേൻ, വീണ നന്ദകുമാർ, ശ്രുതി രാമചന്ദ്രൻ, മുത്തുമണി, അലക്സാണ്ടർ പ്രശാന്ത് എന്നിവരും സീരിസിന്റെ ഭാഗമാകുന്നു.

സീരിസിന്റെ വേൾഡ് പ്രീമിയർ കഴിഞ്ഞ വർഷം ഗോവയിൽ നടന്ന 55ാമത് ഇന്റർനാഷണൽ ഫിലിം ഓഫ് ഇന്ത്യയിൽ നടന്നിരുന്നു. മൂവി മിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് നിർമാണം. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം.സംഗീതം ജേക്സ് ബിജോയ് എഡിറ്റിങ് ശ്രീജിത് സാരംഗ്. മേക്ക് അപ്പ് : സുധി കട്ടപ്പന ചീഫ് അസ്സോസിയേറ് ഡയറക്ടർ : സാഗർ, കാസ്റ്റിങ്: വിവേക് അനിരുദ്ധ്.

SCROLL FOR NEXT