ലോകേഷ് കനകരാജ് 
MOVIES

"കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തും, പക്ഷെ വയലന്‍സില്‍ വിട്ടുവീഴ്ച്ചയില്ല"; കൂലിയെ കുറിച്ച് ലോകേഷ് കനകരാജ്

ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ രജനികാന്ത് ദേവ എന്ന ഗ്യാങ്‌സ്റ്റര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം കൂലിയില്‍ ആരാധകര്‍ക്ക് തീര്‍ച്ചയായും വയലന്‍സ് പ്രതീക്ഷിക്കാം. അക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ് ലോകേഷ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

വയലന്‍സില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യില്ലെങ്കിലും സിനിമ കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലായിരിക്കുമെന്നും ലോകേഷ് പറഞ്ഞു. തീര്‍ച്ചയായും കൂലി പ്രേക്ഷകര്‍ക്ക് അഡ്രിനാലിന്‍ റഷ് തരുമെന്ന ഉറപ്പും ലോകേഷ് തന്നു.

ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ രജനികാന്ത് ദേവ എന്ന ഗ്യാങ്‌സ്റ്റര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാഗാര്‍ജുനയാണ് ചിത്രത്തിലെ വില്ലനെന്ന് ഒരു അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. അവര്‍ക്കൊപ്പം സത്യരാജ്, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര എന്നിവരും അണിനിരക്കുന്നുണ്ട്. കൂടാതെ കാമിയോ റോളില്‍ ആമിര്‍ ഖാനും എത്തും.

ഓഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ബോളിവുഡ് ചിത്രമായ വാര്‍ 2വുമായി ക്ലാഷ് റിലീസിന് ഒരുങ്ങുകയാണ് കൂലി. ഋത്വിക് റോഷന്‍, ജൂനിയര്‍ എന്‍ടിആര്‍, കിയാര അദ്വാനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് വാര്‍ 2.

അതേസമയം, ഒരു തമിഴ് ചിത്രത്തിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് ഡീലെന്ന പേരില്‍ കൂലി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ലോകത്തെ 100-ലധികം രാജ്യങ്ങളില്‍ ഓഗസ്റ്റ് 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

SCROLL FOR NEXT