Source: Screen Shot
MOVIES

തീപ്പൊരി ആക്ഷനുമായി 'പാട്രിയറ്റ്' ടീസറെത്തി; ഞെട്ടിക്കാൻ 'MMM' കോംബോ

മലയാള സിനിമ അടുത്തൊന്നും കണ്ടിട്ടില്ലാത്ത വൻ താരസംഗമത്തിനാണ് ഈ ചിത്രം സാക്ഷ്യം വഹിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മമ്മൂട്ടിയും മോഹന്‍ലാലും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയന്‍താരയും ദര്‍ശന രാജേന്ദ്രനും രേവതിയുമെല്ലാം അണിനിരക്കുന്ന 'പാട്രിയറ്റി'ൻ്റെ ത്രില്ലടിപ്പിക്കുന്ന ടീസർ പുറത്ത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റ്' മലയാള സിനിമ അടുത്തൊന്നും കണ്ടിട്ടില്ലാത്ത വൻ താരസംഗമത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

'ട്വൻ്റി ട്വൻ്റി'ക്ക് മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന മലയാള ചിത്രത്തിൽ ആക്ഷൻ പാക്ക്ഡ് രംഗങ്ങൾ നിരവധിയുണ്ട്. സൈനിക വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.

രാജ്യത്തെ ജനങ്ങളുടെ മികവിനായി സ്കോർ സ്കോർ സിസ്റ്റം നടപ്പാക്കാൻ പരിശ്രമിക്കുന്ന ആക്ടിവിസ്റ്റായാണ് മമ്മൂട്ടി വേഷമിടുന്നത്. ഇവരെ എതിർക്കാൻ മറ്റു മൂന്നംഗ സംഘം എത്തുന്നുവെന്നാണ് ടീസർ പറഞ്ഞുവെക്കുന്നത്. വീഡിയോ കാണാം

SCROLL FOR NEXT