'ദായ്‌റ'യിൽ പൃഥ്വിരാജും കരീനയും 
MOVIES

പൊലീസ് വേഷത്തിൽ പൃഥ്വിരാജും കരീനയും; മെഘ്ന ഗുൽസാർ ചിത്രം 'ദായ്‌റ' ട്രെയ്‌ലർ

പൃഥ്വിരാജ് സുകുമാരൻ - കരീന കപൂർ ചിത്രം സെപ്റ്റംബർ 18ന് തിയേറ്ററുകളിലെത്തും

Author : ന്യൂസ് ഡെസ്ക്

പൃഥ്വിരാജ് സുകുമാരൻ, കരീന കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ദായ്‌റ' സിനിമയുടെ ട്രെയ്‌ലർ പുറത്ത്. 'റാസി', 'തൽവാർ', 'ഛപാക്', 'സാം ബഹാദൂർ' എന്നീ ചിത്രങ്ങൾക്ക് ശേഷം മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. പൃഥ്വിരാജ് സുകുമാരനും പൊലീസ് വേഷങ്ങളിൽ നേർക്കുനേർ എത്തുന്ന ചിത്രം ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്.

ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് മേഘ്ന ഗുൽസാർ 'ദായ്റ' ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഡിസിപി രമൺ കുമാറായി പൃഥ്വിരാജ് എത്തുമ്പോൾ ഡിസിപി അജൂനി കോലി എന്ന കഥാപാത്രത്തെയാണ് കരീന കപൂർ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 18ന് ചിത്രം തിയേറ്ററുകളിലെത്തും.

വിനീത് ജെയിൻ, ധവാൽ ഗാഡ എന്നിവർ ചേർന്നാണ് നിർമാണം. സഹനിർമ്മാണം - അമൃത പാണ്ഡെ. യഷ് കേസ്വാനി, സീമ അഗർവാൾ, മേഘ്ന ഗുൽസാർ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സൗരഭ് ഗോ സ്വാമി ISC ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീതം. ഗാനരചന - ഗുൽസാർ, അസോസിയേറ്റ് പ്രൊഡ്യൂസർ - അക്ഷയ് വൽസംഗർ, പ്രൊഡക്ഷൻ ഡിസൈൻ - സുബ്രത ചക്രവർത്തി, അമിത് റായ്, എഡിറ്റിംഗ് - ചാരു ശ്രീ റോയ്, മേഘ്ന ഗുൽസാർ.

ഡിസൈൻ - ശ്രീകാന്ത് ദേശായി, കോസ്റ്റ്യൂം ഡിസൈൻ - കരിഷ്മ ശർമ്മ, സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ - ശ്രദ്ധ ചൗഹാൻ, ചീഫ് ബിസിനസ് ഓഫീസർ - മമത കാംതിക്കർ, ഹെഡ് ഓഫ് മാർക്കറ്റിംഗ് - ഇഷ്വിന്ദർ അറോറ, ലീഗൽ - ഇഷിത റാത്തോഡ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - രവി എസ്. തിവാരി, അസോസിയേറ്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അങ്കിത ചൗഫിൻ, ഡയറക്ടേഴ്സ് അസിസ്റ്റന്റ് - അരുണിത സർക്കാർ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ - ചന്ദ്രദീപ് സിംഗ് റാത്തോഡ്, ലൈൻ പ്രൊഡ്യൂസർ - നികേഷ് ഖന്ന, സൗണ്ട് ഡിസൈൻ - ആയുഷ് അഹൂജ, വി.എഫ്.എക്സ് സൂപ്പർവൈസർ - വിശാൽ കപൂർ (പ്ലാൻ ബി വി.എഫ്.എക്സ്), കാസ്റ്റിംഗ് ഡയറക്ടർ - തരണ്‍ ബജാജ്, സൗണ്ട് റെക്കോർഡിസ്റ്റ് - വിനീത് വസിഷ്ഠ, ലൈൻ പ്രൊഡക്ഷൻ കമ്പനി - പ്രാൺ ഫിലിംസ്, പോസ്റ്റ് പ്രൊഡ്യൂസർ - കപിൽ മദ്നാനി (ദി പോസ്റ്റ് കോ), പശ്ചാത്തല സംഗീതം - കേതൻ സോധ, റീ-റെക്കോർഡിംഗ് മിക്സർ - ദേബജിത് ചങ്മയ് (ഫ്യൂച്ചർവർക്സ് മീഡിയ ലിമിറ്റഡ്), ഡി.ഐ - റീഡെഫൈൻ, ഡി.ഐ കളറിസ്റ്റ് - ആശീർവാദ് ഹാദ്കർ ISC, സ്റ്റിൽസ് - സൗരഭ് ഗുപ്ത (ശൂന്യ ഫിലിംസ്), ബിഹൈൻഡ് ദി സീൻസ് - ട്രെയ്സ് എന്റർടൈൻമെന്റ്, പബ്ലിസിറ്റി ഡിസൈൻ - പരസ് കനാനി (ഹൗസ് ഓഫ് ഓ), വിഷ്വൽ പ്രൊമോഷൻസ് - ജയേഷ് ഷികാർഖാനെ & ടീം (റോർ സ്റ്റുഡിയോസ്), മീഡിയ കൺസൾട്ടന്റ് - നിലോഫർ ഖുറേഷി (ഹൈപ്പ്), ഡിജിറ്റൽ ഏജൻസി - വൈറ്റ് റിവേഴ്സ് മീഡിയ, മാർക്കറ്റിംഗ് കൺസൾട്ടന്റ് - യഷ് സുചക് & സൂരജ് റാവു (ഗ്രേ ആൽക്കെമി).

SCROLL FOR NEXT