രാജേഷ് മാധവൻ ചിത്രം IFFK ൽ Source: Social media
MOVIES

'പെണ്ണും പൊറാട്ടും' അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ; രാജേഷ് മാധവൻ ചിത്രത്തിന്റെ പ്രദർശന സമയം അറിയാം

കഴിഞ്ഞ മാസം ഗോവയിൽ നടന്ന ഇന്ത്യൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആയിരുന്നു ചിത്രത്തിന്റെ പ്രീമിയർ അരങ്ങേറിയത്.

Author : ന്യൂസ് ഡെസ്ക്

മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' പ്രദർശനത്തിന്. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മൂന്ന് സ്ക്രീനിംഗുകൾ ഉണ്ടായിരിക്കുന്നതാണ്. ചിത്രത്തിൻ്റെ പ്രദർശന സമയം, തീയേറ്റർ വിവരങ്ങൾ എന്നിവ പുറത്ത് വിട്ടു.

ചിത്രത്തിൻ്റെ ആദ്യ പ്രദർശനം കൃപ തീയേറ്ററിൽ ഡിസംബർ 14,ഞായർ ഉച്ചയ്ക്ക് 2.30 ന് ആണ്. ന്യൂ തീയേറ്ററിൽ സ്ക്രീൻ 1 ൽ ഡിസംബർ 16, ചൊവ്വ രാവിലെ 9.15 ന് ആണ് ചിത്രത്തിൻ്റെ രണ്ടാം പ്രദർശനം.മൂന്നാം പ്രദർശനം ശ്രീ തീയേറ്ററിൽ ഡിസംബർ 17, ബുധനാഴ്ച വൈകുന്നേരം 6.15 നാണ്. കഴിഞ്ഞ മാസം ഗോവയിൽ നടന്ന ഇന്ത്യൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആയിരുന്നു ചിത്രത്തിന്റെ പ്രീമിയർ അരങ്ങേറിയത്.

ഗോവയിൽ ഗാല പ്രീമിയർ വിഭാഗത്തിൽ, ഒട്ടേറെ മികച്ച അന്തര്‍ദേശീയ, രാജ്യാന്തര ചലച്ചിത്രങ്ങള്‍ക്കൊപ്പം ഈ വിഭാഗത്തിൽ ഈ വർഷം പ്രദർശിപ്പിച്ച ഒരേയൊരു മലയാള സിനിമയാണ് പെണ്ണും പൊറാട്ടും. മേളയിൽ ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. സാമൂഹിക- ആക്ഷേപ ഹാസ്യം എന്ന ജോണറിൽ ഒരുക്കിയ ചിത്രത്തിൽ, സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാനൂറിലധികം മൃഗങ്ങളും ആണ് അഭിനയിച്ചിരിക്കുന്നത്.

രവിശങ്കറിന്റെ തിരക്കഥയിൽ, രാജേഷ് മാധവൻ സംവിധാനം ചെയ്ത ചിത്രം, 2026 ജനുവരിയിൽ തീയേറ്ററുകളിലെത്തും. സന്തോഷ് ടി കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം- സബിൻ ഊരാളിക്കണ്ടി, സംഗീതം- ഡോൺ വിൻസെന്റ്, ചിത്രസംയോജനം- ചമൻ ചാക്കോ.

കോ പ്രൊഡ്യൂസർ- ഷെറിൻ റേച്ചൽ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അരുൺ സി തമ്പി, സൗണ്ട് ഡിസൈനർ- ശ്രീജിത്ത് ശ്രീനിവാസൻ, കലാസംവിധാനം- വിനോദ് പട്ടണക്കാടന്‍, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- ടിനോ ഡേവിസ് & വിശാഖ് സനൽകുമാർ, പോസ്റ്റർ ഡിസൈൻസ്- സർക്കാസനം, പി ആർ ഒ - വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ.

SCROLL FOR NEXT