MOVIES

മുത്തുവേല്‍ പാണ്ഡ്യന്‍ വാളയാറില്‍; ജയിലര്‍ 2 ല്‍ മോഹന്‍ലാല്‍ ഉണ്ടാകുമോ?

വാളയാറില്‍ എത്തിയ രജനികാന്തിനെ ആരാധകര്‍ ആവേശത്തോടെയാണ് വരവേറ്റത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: സൂപ്പര്‍ ഹിറ്റ് ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമായ 'ജയിലര്‍ 2' ന്റെ ചിത്രീകരണത്തിനായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വാളയാറിലെത്തി. വാളയാറിലെ ആദിവാസി ഉന്നതി എന്ന സ്ഥലത്താണ് ചിത്രീകരികരണം. വാളയാറില്‍ എത്തിയ രജനികാന്തിനെ ആരാധകര്‍ ആവേശത്തോടെയാണ് വരവേറ്റത്.

സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ചിത്രീകരണ സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ചിത്രീകരണത്തിന്റെ ഭാഗമായി മലബാര്‍ സിമന്റ്‌സിലും രജനികാന്ത് എത്തിയിരുന്നു.

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. ജയിലര്‍ 2 വില്‍ മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രം ഉണ്ടാവുമോ എന്ന ആകാംക്ഷയിലാണ് മലയാളികള്‍.

2023 ലാണ് നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ പുറത്തിറങ്ങിയത്. ജയിലര്‍ 2 ന്റെ ടീസര്‍ പൊങ്കലിനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെയാണ് ചിത്രം നേടിയത്.

SCROLL FOR NEXT