കൂലി പോസ്റ്റർ Source : X
MOVIES

'കൂലി' വ്യാജ പതിപ്പ്; പൈറേറ്റ് സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും ചിത്രം പ്രചരിക്കുന്നു

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

Author : ന്യൂസ് ഡെസ്ക്

രജനികാന്ത് നായകനായി എത്തിയ കൂലി റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടൊറന്റ് വെബ്‌സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും ലീക്കായി. ഇത് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനെ ബാധിച്ചിട്ടുണ്ട്. തമിഴ്റോക്കേഴ്സ്, പൈറേറ്റ്സ്‌ബേ എന്നിവയില്‍ നിന്നുള്ള പൈറസി ടോറന്റ് ലിങ്കുകള്‍ അതിവേഗം വ്യാപിച്ചതോടെ, സെര്‍ച്ച് എഞ്ചിനുകളിലും സോഷ്യല്‍ മീഡിയയിലും കൂലി സൗജന്യ ഡൗണ്‍ലോഡ് ട്രെന്‍ഡിങായി. ഇതോടെ ആരാധകരും അണിയറ പ്രവര്‍ത്തകരും സിനിമ തിയേറ്ററില്‍ നിന്ന് തന്നെ കാണാനും പിന്തുണയ്ക്കാനും അടിയന്തരമായി അറിയിച്ചു.

തമിഴ്റോക്കേഴ്സ്, ഫിലിംസില, മൂവിരുലെസ്, മൂവീസ്ഡ തുടങ്ങിയ പൈറസി ഹബ്ബുകളില്‍ മുഴുവന്‍ സിനിമയുടെയും ലിങ്കുകള്‍ പെട്ടന്ന് തന്നെ പ്രത്യക്ഷപ്പെടുകയായിരുന്നു. 1080p എച്ച്ഡി മുതല്‍ ഗ്രെയിനി 240p വരെയുള്ള എല്ലാ വേര്‍ഷനുകളും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഷെയര്‍ ചെയ്യപ്പെട്ടു.

നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ കൂലി കാണുന്നത് അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രശ്‌നമാകുന്നു എന്നത് മാത്രമല്ല ഇന്ത്യയില്‍ ശിക്ഷാര്‍ഹവുമാണ്. പകര്‍പ്പവകാശ നിയമപ്രകാരം പൈറസിക്ക് 2 ലക്ഷം രൂപ വരെ പിഴയും ജയില്‍ ശിക്ഷയും വരെ ലഭിക്കാം.

അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ രജനികാന്ത് ദേവ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാഗാര്‍ജുനയാണ് ചിത്രത്തിലെ വില്ലന്‍. അവര്‍ക്കൊപ്പം സത്യരാജ്, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര എന്നിവരും അണിനിരക്കുന്നുണ്ട്. കൂടാതെ കാമിയോ റോളില്‍ ആമിര്‍ ഖാനും എത്തുന്നുണ്ട്.

SCROLL FOR NEXT