സൈജു കുറുപ്പ് ചിത്രത്തിന്റെ പൂജ 
MOVIES

ഹാഷിറിനും കൂട്ടർക്കും പിന്നാലെ പാൻ ഇന്ത്യൻ ബ്രാഞ്ചും സിനിമയിലേക്ക്; സൈജു കുറുപ്പ് ചിത്രത്തിന്റെ പൂജ നടന്നു

'കനകരാജ്യം', 'ആസാദി' എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സൂപ്പർഹിറ്റ് ചിത്രം 'മോഹിനിയാട്ട'ത്തിന് ശേഷം സൈജു കുറുപ്പ് അഭിനയിക്കുന്ന പുതിയ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ നടന്നു. 'കനകരാജ്യം', 'ആസാദി' എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എസ്എൻ തോട്ട്സ് പ്രൊഡക്ഷൻ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമാണം പ്രദീപ്‌ മഞ്ജുവാണ്.

സൈജു കുറുപ്പിനെ കൂടാതെ ശ്രീനാഥ് ഭാസി, വിജയരാഘവൻ, സുധീഷ്, അഭിരാം, അൽത്താഫ്, ജീൻ പോൾ, സുധി കോപ്പ,ഉണ്ണിലാലു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'നീ കാട്ടാക്കട എവിടടാ' എന്ന ഡയലോഗിലൂടെ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായ പാൻ ഇന്ത്യൻ ബ്രാഞ്ചും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തരായ ഹാഷിറും സംഘവും 'വാഴ 2'വിലൂടെ ഹിറ്റടിച്ചതിന് പിന്നാലെയാണ് പാൻ ഇന്ത്യൻ ബ്രാഞ്ചിന്റെ വരവ്.

സൈജു കുറുപ്പ് ചിത്രത്തിന്റെ പൂജ ചടങ്ങ്

എഡിറ്റർ: ഷഫീക്ക്, മ്യൂസിക്: സെയ്ദ് മുഹമ്മദ്‌, ഡിഒപി: സനീഷ് സ്റ്റാൻലി, മിക്സ്‌: എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി എലൂർ, പിആർഒ: അരുൺ പൂക്കാടൻ.

SCROLL FOR NEXT