ജഗദീഷ്, സാന്ദ്ര തോമസ് Source : Facebook
MOVIES

"ചരിത്രത്തില്‍ വെള്ളിവെളിച്ചം പോലെ തിളങ്ങി നില്‍ക്കുന്ന നിലപാട്"; ജഗദീഷിനെ പ്രശംസിച്ച് സാന്ദ്ര തോമസ്

പുരോഗമനം പറഞ്ഞാല്‍ പോരാ അത് പ്രാവര്‍ത്തികമാക്കുമ്പോഴാണ് വ്യക്തികള്‍ തിളക്കമുള്ളതായി മാറുന്നതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

'അമ്മ' തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നു എന്ന നടന്‍ ജഗദീഷിന്റെ നിലപാടിനെ പ്രശംസിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. ജഗദീഷിന്റെ നിലപാട് പുരോഗമനപരമാണെന്ന് സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. പുരോഗമനം പറഞ്ഞാല്‍ പോരാ അത് പ്രാവര്‍ത്തികമാക്കുമ്പോഴാണ് വ്യക്തികള്‍ തിളക്കമുള്ളതായി മാറുന്നതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

"ജഗദിഷിന്റെ നിലപാട് പുരോഗമനപരം. കലുഷിതമായ അമ്മയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗതീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാര്‍ഹവുമാണ് , അതില്‍ സ്വയം സ്ഥാനാര്ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങി സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരട്ടെ എന്ന സമീപനം എടുത്തു പറയേണ്ടതും ചരിത്രത്തില്‍ വെള്ളിവെളിച്ചം പോലെ തിളങ്ങി നില്‍ക്കുന്നതുമാണ്. പുരോഗമനപരം എന്ന് പറഞ്ഞാല്‍ മാത്രം പോരാ അത് പ്രവര്‍ത്തികമാക്കുമ്പോള്‍ ആണ് വ്യക്തികള്‍ തിളക്കമുള്ളതായി മാറുന്നത്" , എന്നാണ് സാന്ദ്ര കുറിച്ചത്.

'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്കാണ് ജഗദീഷ് പത്രിക സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ വനിത നേതൃത്വത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായി സംസാരിച്ചതിന് ശേഷമായിരിക്കും തീരുമാനം എടുക്കുക.

പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷിന് പുറമെ ശ്വേത മേനോനും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ അഞ്ചിലേറെ പത്രികകളാണ് പ്രസിഡന്റ് സ്ഥാനത്തേക്കായി സമര്‍പ്പിച്ചിട്ടുള്ളത്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

SCROLL FOR NEXT