സഞ്ജയ് ദത്ത്  Source : X
MOVIES

72 കോടിയുടെ സ്വത്തുക്കള്‍ സഞ്ജയ് ദത്തിന്റെ പേരിലേക്ക് മാറ്റി ആരാധിക; പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തി താരം

2018ലാണ് സഞ്ജയ് ദത്തിന്റെ കടുത്ത ആരാധികയായ നിഷ പാട്ടീല്‍ 72 കോടി വിലമതിക്കുന്ന തന്റെ മുഴുവന്‍ സ്വത്തും മരണ ശേഷം താരത്തിന് വിട്ടുകൊടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയത്.

Author : ന്യൂസ് ഡെസ്ക്

താരങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ആരാധകര്‍ പലപ്പോഴും വളരെയധികം ശ്രമിക്കാറുണ്ട്. അത്തരത്തില്‍ സഞ്ജയ് ദത്തിന്റെ ഒരു ആരാധിക ചെയ്ത കാര്യമാണിപ്പോള്‍ വൈറലാവുന്നത്.

സംഭവം 2018ലാണ്. തന്റെ മരണ ശേഷം നടന് 72 കോടി രൂപ വിലമതിക്കുന്ന സ്വത്ത് വിട്ടുകൊടുത്തതാണ് കഥ. ഈ സംഭവം പലരും വ്യാജ വാര്‍ത്തയാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സംഭവം സത്യമാണെന്ന് അടുത്തിടെ സഞ്ജയ് ദത്ത് തന്നെ വെളിപ്പെടുത്തിയിരുന്നു. സ്വത്ത് ഉപയോഗിച്ച് താന്‍ എന്താണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കേളി ടെയില്‍സ് എന്ന യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് താരം ഈ സംഭവത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്. സംഭവം സത്യമാണെന്നും ആ സ്വത്ത് അവരുടെ കുടുംബത്തിന് തന്നെ തിരികെ നല്‍കുകയായിരുന്നുവെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

2018ലാണ് സഞ്ജയ് ദത്തിന്റെ കടുത്ത ആരാധികയായ നിഷ പാട്ടീല്‍ 72 കോടി വിലമതിക്കുന്ന തന്റെ മുഴുവന്‍ സ്വത്തും മരണ ശേഷം താരത്തിന് വിട്ടുകൊടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയത്. മുബൈയിലെ 62 വയസ് പ്രായമുള്ള ഒരു വീട്ടമ്മയായിരുന്നു നിഷ. അസുഖ ബാധിതയായ അവര്‍ മരണത്തിന് മുമ്പ് തന്റെ എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ബാങ്കിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

1981ല്‍ റോക്കി എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ദത്ത് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. വിധാത, നാം, സാജന്‍, ഖല്‍ നായക്, വാസ്തവ്, മുന്നാ ഭായ് എം.ബി.ബി.എസ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമകള്‍.

SCROLL FOR NEXT