'ബള്‍ട്ടി' സിനിമയില്‍ നിന്ന് 
MOVIES

തിയേറ്ററില്‍ പവർ കാട്ടി ഷെയ്‌ന്‍ നിഗത്തിന്റെ 'ബള്‍ട്ടി'; സായ് അഭ്യങ്കറിന്റെ ഗാനങ്ങള്‍ ഹിറ്റ് ചാർട്ടില്‍

സായ്‌ അഭ്യങ്കറിന്റെ ആദ്യ മലയാള ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഷെയ്‌ന്‍ നിഗം നായകനായ പുതിയ ചിത്രം 'ബള്‍ട്ടി' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്നു. തുടർച്ചയായി അഞ്ചാം ആഴ്ചയും കല്യാണി പ്രിയദർശന്‍ പ്രധാന കഥാപാത്രമായി എത്തിയ 'ലോക: ചാപ്റ്റർ വണ്‍ ചന്ദ്ര' വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് 'ബള്‍ട്ടി' മികച്ച അഭിപ്രായങ്ങള്‍ നേടിയെടുക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നല്ല അഭിപ്രായമാണ് സിനിമ കണ്ടവർ രേഖപ്പെടുത്തുന്നത്.

സെപ്റ്റംബർ 26നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സ്പോർട്സ് ആക്ഷൻ ഴോണറില്‍ കംപ്ലീറ്റ് എന്റർടൈനറായിട്ടാണ് 'ബള്‍ട്ടി' അണിയിച്ചൊരുക്കിയിരിക്കുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗമാണ് 'ബൾട്ടി'യുടെ സംവിധാനം.

തമിഴില്‍ സ്വതന്ത്ര ആല്‍ബങ്ങളിലൂടെ ഹിറ്റ് ചാർട്ടില്‍ ഇടം നേടിയ സായ് അഭ്യങ്കർ ആണ് 'ബൾട്ടി'യുടെ സം​ഗീത സംവിധായകൻ. സായ്‌യുടെ ആദ്യ മലയാള ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ആസ്വാദകരില്‍ നിന്ന് ലഭിക്കുന്നത്. സിനിമയിലെ 'ജാലക്കാരി' എന്ന ​ഗാനം ട്രെന്‍ഡിങ് ലിസ്റ്റിൽ ഇടംനേടിയിരുന്നു.

കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. 'സൈക്കോ ബട്ട‍ർഫ്ലൈ സോഡ ബാബു' എന്ന കഥാപാത്രത്തെയാണ് അല്‍ഫോണ്‍സ് അവതരിപ്പിക്കുന്നത്. പ്രീതി അസ്രാനിയാണ് ചിത്രത്തിലെ നായിക.

സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണൽ ഡയലോഗ്: ടിഡി രാമകൃഷ്ണൻ, സംഘട്ടനം: ആക്ഷൻ സന്തോഷ്, വിക്കി, പ്രൊജക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ), വസ്ത്രാലങ്കാരം: മെൽവി ജെ, ഡി.ഐ: കളർ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: സജിത്ത് ആർ.എം, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യർ, ഗ്ലിംപ്സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർ‍ടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലി., എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുൺ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്‍റണി, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: മിലിന്ദ് സിറാജ്, ടൈറ്റിൽ ഡിസൈൻസ്: റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ്: വിയാക്കി, ആന്‍റണി സ്റ്റീഫൻ, റോക്കറ്റ് സയൻസ്, മാർക്കറ്റിംഗ്: വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പിആർഒ: ഹെയിൻസ്, യുവരാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

SCROLL FOR NEXT