MOVIES

ഡാൻസാഫ് ഓഫീസറായി ഷൈൻ ടോം ചാക്കോ; ഹരിദാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

എൻവിപി ക്രിയേഷൻസിന്റെ ബാനറിൽ മുഹമ്മദ് ഷാഫിയാണ് ഈ ചിത്രം നിർമിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഹരിദാസ് സംവിധാനം ചെയ്യുന്ന 'ഡാൻസാഫ്' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. ടൊവിനോ തോമസ്, മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തത്. പുത്തൻ തലമുറയുടെ വികാര വിചാരങ്ങൾക്കൊപ്പം സഞ്ചരിച്ചു കൊണ്ടാണ് ഹരിദാസ് തന്റെ പുതിയ ചിത്രം അവതരിപ്പിക്കുന്നത്.

ഷൈൻ ടോം ചാക്കോ ആണ് ചിത്രത്തിലെ നായകൻ. ലഹരിക്കെതിരായി പൊലീസ് ഡിപ്പാർട്ട്മെന്റിൽ രൂപീകരിച്ച ഒരു വിഭാഗമാണ് ഡാൻസാഫ് അഥവാ ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്​സ്​ സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്. ഈ സംഘത്തിന്റെ ടീം ക്യാപ്റ്റനാണ് ചിത്രത്തിൽ ഷൈൻ അവതരിപ്പിക്കുന്ന കഥാപാത്രം.

എൻവിപി ക്രിയേഷൻസിന്റെ ബാനറിൽ മുഹമ്മദ് ഷാഫിയാണ് ഈ ചിത്രം നിർമിക്കുന്നത്. ഉണ്ണി ലാലു, അരുൺ (ഫോർ ദി പീപ്പിൾ ഫെയിം), ജോയ് മാത്യു,ജാഫർ ഇടുക്കി, ജിയോ ബേബി, സൂര്യാകൃഷ്, (പൊങ്കാല ഫെയിം) ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, പ്രശസ്ത സോഷ്യൽ മീഡിയാ താരം ജീവാ ജോസഫ്, രലുനാഥ് പലേരി, ജയേഷ് പുന്നശ്ശേരി, അങ്കിത് സതീഷ് നമ്പ്യാർ, രാഹുൽ, അമല്, സുൽത്താൻ, ,അഫ്രിൻ കല്ലൻ,ജെഗിൽ വിൽസൺ, വിനോദ് ആൻ്റെണി, ചൈത്ര പ്രവീൺ, ആതിരപട്ടേൽ, ആരതി വിശ്വനാഥ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ - ഋഷി ഹരിദാസ്, ജിതിൻ രാജ് സിഛായാഗ്രഹണം - എൽബൻകൃഷ്‍ണ. എഡിറ്റിംഗ് - കപിൽ കൃഷ്‍ണ. കലാസംവിധാനം - സുജിത് രാഘവ്. മേക്കപ്പ് - ലാലു കൂട്ടാലിട, കോസ്റ്റ്യും - ഡിസൈൻ - അഫ്രിൻ കല്ലൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ. അസ്സോസ്സിയേറ്റ് ഡയറക്ടർ - നവനീത് കൃഷ്‍ണ. സ്റ്റിൽസ്- ഷിബി ശിവദാസ്. ഡിസൈൻ- കൊളിൻസ് ലിയോഫിൽ ലൈൻ പ്രൊഡ്യൂസർ- സജി.കെ. പിള്ള അഞ്ചൽ ' പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ഷമീജ് കൊയിലാണ്ടി പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി. പിആര്‍ഒ വാഴൂർ ജോസ്.

SCROLL FOR NEXT