MYSAA MOVIE TITLE POSTER Source; Facebook
MOVIES

"ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ"; തെന്നിന്ത്യൻ ക്യൂട്ട് നായികയുടെ ടെറർ ലുക്കിൽ അമ്പരന്ന് ആരാധകർ

ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്ററാണ് വൈറലായിരിക്കുന്നത്. രക്തമൊലിച്ച് ആയുധം കയ്യിലേന്തിയ താരത്തെയാണ് പോസ്റ്ററിൽ കാണുന്നത്.

Author : ന്യൂസ് ഡെസ്ക്

തെന്നന്ത്യൻ സിനിമയിലെ ക്യൂട്ട് നായികയായി അറിയപ്പെട്ടുന്ന താരമാണ് രശ്മിക മന്ദാന. കുറഞ്ഞ സമയംകൊണ്ടുതന്നെ തെന്നിന്ത്യയിലും ബോളിവുഡിലും ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ രശ്മികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മുൻ നിര നായകന്മാർക്കൊപ്പം നായികയായി എത്തിയ താരകത്തിൻ്റെ ക്യൂട്ട് ലുക്കാണ് സോഷ്യൽ മീഡിയയിൽ ഏപ്പോഴും തരംഗമാകാറുള്ളത്.

വർക്ക് ഔട്ട് ചെയ്യുന്ന, കുസൃതി കാട്ടുന്ന ചിത്രങ്ങളാണ് രശ്മികയുടേതായി ഏറെയും പ്രചരിക്കുന്നത്. അത്തരം കഥാപാത്രങ്ങളാണ് ഏറെയും. എന്നാൽ അതി സുന്ദരിയായി എത്തിയ ചിത്രങ്ങളും ഉണ്ട്. ഇപ്പോഴിതാ രശ്മികയുടെ ടെറർ ലുക്കാണ് ചർച്ചയാകുന്നത്. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന മൈസ എന്ന ചിത്രത്തിൽ രശ്മികയാണ് നായിക. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്ററാണ് വൈറലായിരിക്കുന്നത്. രക്തമൊലിച്ച് ആയുധം കയ്യിലേന്തിയ താരത്തെയാണ് പോസ്റ്ററിൽ കാണുന്നത്.

മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ മൈസ റിലീസ് ചെയ്യും. ദുൽഖർ സൽമാനാണ് മലയാളം പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലാണ് രശ്മികയെ മൈസയിൽ അവതരിപ്പിക്കുന്നത്. ഇതുവരെ കുസൃതി നിറഞ്ഞ ചിരിയോടെയല്ലാതെ കണ്ടിട്ടില്ലാത്ത താരത്തെ പുതിയ ലുക്കിൽ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.

അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.'ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ' എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു സിനിമയുടെ പ്രഖ്യാപനം. പോസ്റ്റർ കൂടി എത്തിയതോടെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

'പുഷ്പ 2: ദി റൂൾ', 'ഛാവ', 'സികന്ദർ', 'കുബേര' തുടങ്ങിയ സിനിമകളുടെ വിജയത്തിളക്കത്തിലാണ് രശ്മിക ഇപ്പോൾ.ഏറ്റവും ഒടുവിൽ തീയേറ്ററിലെത്തിയ കുബേര 100 കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു.

SCROLL FOR NEXT