ശ്രീനാഥ് ഭാസി 
MOVIES

ശ്രീനാഥ് ഭാസി ചിത്രം 'പൊങ്കാല'യുടെ ഷൂട്ടിംഗ് ഭാഗങ്ങള്‍ പുറത്തുവിട്ടു; അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ സംവിധായകന്റെ പരാതി

പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

Author : ന്യൂസ് ഡെസ്ക്

റിലീസിന് ഒരുങ്ങുന്ന ശ്രീനാഥ് ഭാസി ചിത്രം പൊങ്കാലയുടെ ഷൂട്ടിംഗ് ഭാഗങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതി നല്‍കി സംവിധായകന്‍ എ.ബി. ബിനില്‍. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് അടക്കമുള്ള പ്രധാന രംഗങ്ങളാണ് പുറത്തുവിട്ടത്.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന പൊങ്കാലയുടെ കഥയും തിരക്കഥയും ബിനില്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. 2000 കാലഘട്ടത്തില്‍ വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കികൊണ്ടുള്ള ചിത്രമാണ് പൊങ്കാലയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, ബാബുരാജ്, ബിബിന്‍ ജോര്‍ജ്, സുധീര്‍ കരമന, അലന്‍സിയര്‍, കിച്ചു ടെല്ലസ്, സൂര്യകൃഷ്, സാദിഖ്, റോഷന്‍ ബഷീര്‍, മാര്‍ട്ടിന്‍ മുരുകന്‍, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഗ്ലോബല്‍ പിക്ചേഴ്സ് എന്റര്‍ടൈന്മെന്റ്, ദിയാ ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

SCROLL FOR NEXT