സ്വാസിക, രാം ചരണ്‍ Source : Facebook
MOVIES

"രാം ചരണിന്റെ അമ്മ റോള്‍ ചെയ്യാന്‍ എന്നെ വിളിച്ചു"; ആ വലിയ സിനിമയോട് നോ പറഞ്ഞെന്ന് സ്വാസിക

നിലവില്‍ രാം ചരണിന്റെ അമ്മയായി അഭിനയിക്കേണ്ട ആവശ്യം തനിക്കില്ലെന്നും സ്വാസിക വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

രാം ചരണിന്റെ ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമായ പെഡ്ഡിയില്‍ അഭിനയിക്കാനായി തന്നെ വിളിച്ചിരുന്നുവെന്ന് നടി സ്വാസിക. എന്നാല്‍ രാം ചരണിന്റെ അമ്മയായി അഭിനയിക്കാനായിരുന്നു അവര്‍ വിളിച്ചതെന്നും അതിനാല്‍ താന്‍ നോ പറയുകയായിരുന്നെന്നും സ്വാസിക ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. നിലവില്‍ രാം ചരണിന്റെ അമ്മയായി അഭിനയിക്കേണ്ട ആവശ്യം തനിക്കില്ലെന്നും സ്വാസിക വ്യക്തമാക്കി.

"തുടര്‍ച്ചയായി എനിക്ക് അമ്മ വേഷങ്ങള്‍ വരാറുണ്ട്. അതില്‍ എനിക്ക് ഷോക്ക് ആയത് രാംചരണിന്റെ അമ്മയായി ഒരു സിനിമയിലേക്ക് വിളിച്ചപ്പോഴാണ്. പെഡ്ഡി എന്നൊരു വലിയ സിനിമയിലാണ് എന്നെ ആ ഒരു കഥാപാത്രത്തിനായി വിളിച്ചത്. പക്ഷെ ആ കഥാപാത്രത്തിനോട് ഞാന്‍ നോ പറഞ്ഞു. ഞാന്‍ ആ കഥാപാത്രം ചെയ്താല്‍ എങ്ങനെ വരുമെന്ന് എനിക്കറിയില്ല. പക്ഷെ ഇപ്പോള്‍ രാംചരണിന്റെ അമ്മയായി അഭിനയിക്കാനുള്ള ആവശ്യം എനിക്കില്ല. പിന്നീട് ചെയ്യണമെന്ന് തോന്നിയാല്‍ ചെയ്യാം പക്ഷെ ഇപ്പോ അതിനോട് ഞാന്‍ നോ പറഞ്ഞു", എന്നായിരുന്നു സ്വാസികയുടെ പ്രതികരണം.

തമ്മുടു, റെട്രോ, ലബ്ബര്‍ പന്ത് തുടങ്ങിയ സിനിമകളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ട്. നിലവില്‍ സൂര്യ നായകനായ കറുപ്പിലും സ്വാസിക പ്രധാന കഥാപാത്രമാണ്.

അതേസമയം ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സനയാണ് രാം ചരണിന്റെ പെഡ്ഡിയുടെ സംവിധായകന്‍. 2026 മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററിലെത്തുക. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരുവാണ് ചിത്രം നിര്‍മിക്കുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീത സംവിധായകന്‍.

SCROLL FOR NEXT