ഹാരി രാജകുമാരന്‍ ഡയാന രാജകുമാരിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഒരുക്കുന്നു? നെറ്റ്ഫ്ലിക്സില്‍ 2027ല്‍ റിലീസെന്ന് റിപ്പോര്‍ട്ട്

1997ല്‍ പാരിസില്‍ വെച്ച് വാഹനാപകടത്തില്‍ ഡയാന മരിക്കുമ്പോള്‍ ഹാരിക്ക് വെറും 12 വയസായിരുന്നു.
Prince Harry and Princess Diana
ഹാരി രാജകുമാരന്‍, ഡയാന രാജകുമാരിSource : X
Published on

ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ഡയാന രാജകുമാരിയെ കുറിച്ചുള്ള ഡോക്യുമെന്ററി നിര്‍മിക്കാനായി ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റില്‍ റോയല്‍ ദമ്പതികള്‍ നെറ്റ്ഫ്‌ളിക്‌സുമായി ഡോക്യുമെന്ററിക്കായുള്ള കരാര്‍ ഒപ്പിട്ടുവെന്നാണ് സൂചന. 2027ലാണ് ഡയാന രാജകുമാരിയുടെ 30-ാം ചരമവാര്‍ഷികം. ഈ അവസരത്തില്‍ ഡോക്യുമെന്ററി പുറത്തിറക്കാനാണ് തീരുമാനം.

"ഹാരി ഇത് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നെറ്റ്ഫ്‌ളിക്‌സ് തീര്‍ച്ചയായും അതിന് സമ്മതം മൂളും"; എന്നാണ് അടുത്ത വൃത്തങ്ങള്‍ സണ്‍ ദിനപത്രത്തോട് പറഞ്ഞത്.

ഹാരിയുടെയും മേഗന്റെയും നെറ്റ്ഫ്‌ളിക്‌സുമായുള്ള കരാര്‍ പുതുക്കല്‍ ചര്‍ച്ചകളില്‍ നിരവധി ഷോകളുടെ ആശയങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു എന്നാണ് സൂചന. മേഗന്റെ നെറ്റ്ഫ്‌ളിക്‌സ് ഷോയായ 'വിത്ത് ലൗ, മേഗന്റെ' രണ്ടാമത്തെ സീസണ്‍ ഓഗസ്റ്റ് 26ന് സ്ട്രീമിംഗ് ആരംഭിക്കും. 2020ല്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ സജീവ അംഗത്വം രാജിവെച്ച ശേഷം കാലിഫോര്‍ണിയയിലേക്ക് താമസം മാറിയ ഹാരിയും മേഗനും ഉഗാണ്ടയിലെ അനാഥരായ കുട്ടികളെ കുറിച്ചുള്ള മസാക്ക കിഡ്‌സ്, എ റിഥം വിത്തിന്‍ എന്ന ഡോക്യുമെന്ററിയിലും ഭാഗമാകുന്നുണ്ട്.

Prince Harry and Princess Diana
ഓണം കളറാക്കാന്‍ മോഹന്‍ലാല്‍; 'ഹൃദയപൂര്‍വം' അഡ്വാന്‍സ് ബുക്കിംഗ് നാളെ മുതല്‍

1997ല്‍ പാരിസില്‍ വെച്ച് വാഹനാപകടത്തില്‍ ഡയാന മരിക്കുമ്പോള്‍ ഹാരിക്ക് വെറും 12 വയസായിരുന്നു. ആ നഷ്ടം വലുതും ഒറ്റപ്പെടുത്തുന്നതുമായിരുന്നു എന്ന് ഹാരി പറഞ്ഞിരുന്നു.

മേഗന്റെ ആദ്യ നെറ്റ്ഫ്‌ളിക്‌സ് ഷോ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം രാജകുടുംബത്തിലെ പ്രശ്‌നങ്ങള്‍ പറഞ്ഞതുകൊണ്ടാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. അത് അവരെ രാജകുടുംബത്തില്‍ നിന്നും കൂടുതല്‍ അകറ്റി നിര്‍ത്തി. കൂടാതെ സഹോദരങ്ങളായ ഹാരിയും വില്യമും ശത്രുക്കളാവുകയും ചെയ്തു. ഇനി ഡയാനയെ കുറിച്ചുള്ള ഡോക്യുമെന്ററി കൂടി എത്തിയാല്‍ രാജകുടുംബത്തിന് വലിയ പ്രഹരമായിരിക്കും സംഭവിക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com