ഉള്ളൊഴുക്ക് സിനിമയുടെ സംവിധായകൻ ക്രിസ്റ്റോ ടോമി 
MOVIES

"സ്ത്രീ കേന്ദ്രീകൃത സിനിമകൾ എളുപ്പമല്ല"; ഉർവശിക്കും അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ക്രിസ്റ്റോ ടോമി

ഒരുപാട് വർഷത്തെ പ്രയത്നമാണ് ഈ സിനിമയെന്നും, ഉർവശിക്കും അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ക്രിസ്റ്റോ ടോമി ന്യൂസ് മലയാളത്തോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

2023ലെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് ഉള്ളൊഴുക്ക് സിനിമയുടെ സംവിധായകൻ ക്രിസ്റ്റോ ടോമി. ഒരുപാട് വർഷത്തെ പ്രയത്നമാണ് സിനിമയെന്നും ഉർവശിക്കും അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ക്രിസ്റ്റോ ടോമി ന്യൂസ് മലയാളത്തോട് പറഞ്ഞു.

"സിനിമയിൽ ഉർവശിയും പാർവതിയും ഒന്നിനൊന്ന് മെച്ചമായാണ് അഭിനയിച്ചത്. സ്ത്രീ കേന്ദ്രീകൃത സിനിമകൾ എളുപ്പമല്ല. വേറെ പ്രൊജക്ടുകൾ നോക്കാൻ പലരും പറഞ്ഞിരുന്നു. എന്നാൽ ഇത് ചെയ്യണം എന്നതായിരുന്നു മനസ്സിൽ," ക്രിസ്റ്റോ ടോമി കൂട്ടിച്ചേർത്തു.

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാള ചിത്രം. മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലെ അഭിനയത്തിലൂടെ ഉർവശി സ്വന്തമാക്കി. പൂക്കാലത്തിലെ അഭിനയത്തിന് വിജയരാഘവന്‍ മികച്ച സഹനടനുള്ള പുരസ്കാരവും നേടി. വിജയരാഘവന്റെ ആദ്യ ദേശീയ പുരസ്കാരമാണിത്.

രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ സംവിധായകനാണ് ക്രിസ്റ്റോ ടോമി. 2016ൽ മികച്ച സ൦വിധായകനുള്ള സ്വർണ കമലം നേടിയത് 'കാമുകി' എന്ന ഹ്രസ്വ ചിത്രത്തിനായിരുന്നു. 'കന്യക' എന്ന ആദ്യ ഹ്രസ്വ ചലച്ചിത്രത്തിനും നോൺ ഫീച്ചർ വിഭാഗത്തിൽ നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്.

SCROLL FOR NEXT