ഷാരൂഖും വിക്രാന്തും മികച്ച നടന്മാർ, നടി റാണി മുഖർജി; മലയാളത്തിന് അഭിമാനമായി ഉർവശിയും വിജയരാഘവനും, ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

പൂക്കാലം, 2018, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ തിളങ്ങി
2023 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍
2023 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍Source: Facebook
Published on
Updated on

71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി വിധു വിനോദ് ചോപ്രയുടെ ട്വല്‍ത്ത് ഫെയില്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടു. റാണി മുഖർജിയാണ് മികച്ച നടി.  2023ലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.

മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലെ അഭിനയത്തിലൂടെ ഉർവശി സ്വന്തമാക്കി. പൂക്കാലത്തിലെ അഭിനയത്തിന് വിജയരാഘവന്‍ മികച്ച സഹനടനുള്ള പുരസ്കാരവും നേടി. വിജയരാഘവന്റെ ആദ്യ ദേശീയ പുരസ്കാരമാണിത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാള ചിത്രം.

2023 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍
നിർമാണം രാജ് ബി. ഷെട്ടി, മലയാളത്തില്‍ എത്തിച്ചത് ദുല്‍ഖർ; അല്‍പ്പം ഹൊററും ഒരുപാട് ചിരിയുമായി 'സു ഫ്രം സോ'

'മിസിസ് ചാറ്റർജി വേഴ്സസ് നോർവേ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റാണി മുഖർജി മികച്ച നടിക്കുള്ള അവാർഡിന് അർഹയായത്. 'ട്വല്‍ത്ത് ഫെയിലിലെ' പ്രകടനത്തിലൂടെയാണ് വിക്രാന്ത് മാസി മികച്ച നടനുള്ള അവാർഡ് നേടിയത്. ജവാനിലെ അഭിനയത്തിനാണ് മികച്ച നടനുള്ള തന്റെ ആദ്യ ദേശീയ പുരസ്കാരം ഷാരൂഖിനെ തേടിയെത്തിയത്. അറ്റ്ലിയായിരുന്നു ചിത്രത്തിന്റെ സംവിധാനം.

കേരളാ വിരുദ്ധത നിറഞ്ഞ പ്രൊപ്പഗണ്ടാ സിനിമയായി പ്രേക്ഷകരും നിരൂപകരും വിലയിരുത്തിയ വിവാദ ചിത്രം കേരളാ സ്റ്റോറിക്ക് രണ്ട് പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച സംവിധായകനായി സുദീപ്തോ സെന്നും മികച്ച ഛായാഗ്രഹകനായി പ്രസന്താനു മൊഹപാത്രയും തെരഞ്ഞെടുക്കപ്പെട്ടു. ഐകകണ്ഠ്യേനയാണ് കേരളാ സ്റ്റോറിക്കുള്ള അവാർഡുകള്‍ നിർണയിച്ചതെന്ന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച ശേഷം ജൂറി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ വ്യക്തമാക്കി.

2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ നിന്ന് സെന്‍ട്രല്‍ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

ഫീച്ചർ ഫിലിം വിഭാഗം

  • മികച്ച ചിത്രം - ട്വല്‍ത്ത് ഫെയില്‍

  • മികച്ച നടന്‍- ഷാരൂഖ് ഖാന്‍ (ജവാന്‍), വിക്രാന്ത് മാസി (ചിത്രം ട്വല്‍ത് ഫെയ്ല്‍)

  • മികച്ച നടി- റാണി മുഖർജി (മിസിസ് ചാറ്റർജി വേഴ്സസ് നോർവേ)

  • മികച്ച ജനപ്രിയ ചിത്രം: റോക്കി ഓർ റാണി കി പ്രേം കഹാനി

  • മികച്ച സംവിധായകന്‍ - സുദീപ്തോ സെന്‍ (ദ കേരള സ്റ്റോറി)

  • മികച്ച നവാഗത സംവിധായകൻ- ആശിഷ് ബേണ്ടെ

  • മികച്ച ദേശീയോദ്ഗ്രഥന ചിത്രം- സാം ബഹാദുർ

  • മികച്ച മലയാളം ചിത്രം - ഉള്ളൊഴുക്ക്

  • മികച്ച തമിഴ് ചിത്രം - പാർക്കിങ്

  • മികച്ച തെലുങ്ക് ചിത്രം - ഭഗവന്ത് കേസരി

  • മികച്ച ഹിന്ദി ചിത്രം - കട്‌ഹല്‍

  • മികച്ച കുട്ടികളുടെ ചിത്രം - നാൾ 2 (മറാത്തി)

  • മികച്ച ആനിമേഷൻ സിനിമ - ഹനു–മാൻ

  • മികച്ച തിരക്കഥ - സായ് രാജേഷ് നീലം ( ബേബി - തെലുങ്ക്), രാംകുമാർ ബാലകൃഷ്ണന്‍- (പാർക്കിങ് - തമിഴ്)

  • മികച്ച സംഗീത സംവിധാനം - ജി.വി. പ്രകാശ് (വാത്തി) , ഹർഷവർദ്ധൻ രാമേശ്വർ (ആനിമല്‍)

  • മികച്ച ഛായാഗ്രഹണം - പ്രസന്താനു മൊഹപാത്ര (ദ കേരള സ്റ്റോറി)

  • മികച്ച സഹനടി - ഉർവശി (ഉള്ളൊഴുക്ക്)

  • മികച്ച സഹനടൻ - വിജയരാഘവൻ (പൂക്കാലം), മുത്തുപേട്ടൈ സോമു ഭാസ്‌കർ (പാർക്കിങ്)

  • മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മോഹൻദാസ് (2018)

  • മികച്ച എഡിറ്റിംഗ്: മിഥുൻ മുരളി (പൂക്കാലം)

  • മികച്ച മേക്കപ്പ്: ശ്രീകാന്ത് ദേശായി (സാം ബഹാദൂർ)

  • മികച്ച വസ്ത്രാലങ്കാരം: സച്ചിൻ, ദിവ്യ, നിധി (സാം ബഹാദൂർ)

  • മികച്ച ഗായിക- ശില്‍പ റാവു (ചിത്രം ജവാന്‍)

  • മികച്ച ഗായകന്‍- പിവിഎന്‍എസ് രോഹിത് (ചിത്രം ബേബി)

  • ഗാനരചന- കസല ശ്യാം (ചിത്രം ബലഗം)

  • പ്രത്യേക ജൂറി പുരസ്‌കാരം- എംആര്‍ രാജകൃഷ്ണന്‍ (ചിത്രം അനിമല്‍ പ്രീ റെക്കോഡിങ് മിക്‌സ്

    നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗം

  • പ്രത്യേക പരാമര്‍ശം - നെകൾ,

  • തിരക്കഥ - ചിദാനന്ദ നായിക് (സൺഫ്ലവേഴ്സ് വേർ ദ ഫസ്റ്റ് വൺ ടു നോ)

  • നറേഷന്‍ / വോയിസ് ഓവര്‍ - ഹരികൃഷ്ണൻ എസ്

  • സംഗീത സംവിധാനം - പ്രാനിൽ ദേശായി

  • എഡിറ്റിങ് - നീലാദ്രി റായ്

  • സൗണ്ട് ഡിസൈന്‍ - ശുഭരൺ സെൻ​ഗുപ്ത

  • ഛായാഗ്രഹണം - ശരവണമരുതു സൗന്ദരപാണ്ടി, മീനാക്ഷി സോമൻ

  • സംവിധാനം - പിയുഷ് ഠാക്കുർ (ദ ഫസ്റ്റ് ഫിലിം)

  • ഷോര്‍ട്ട് ഫിലിം ഓഫ് 30 മിനിറ്റ്‌സ് - ​ഗിദ്ദ്- ദ സ്കാവഞ്ചർ

  • നോണ്‍ ഫീച്ചര്‍ ഫിലിം പ്രൊമോട്ടിങ് സോഷ്യല്‍ ആന്‍ഡ് എന്‍വയേണ്മെന്റല്‍ വാല്യൂസ് - ദ സൈലൻഡ് എപിഡെമിക്

  • മികച്ച ഡോക്യുമെന്ററി - ​ഗോഡ്, വൾച്ചർ ആൻഡ് ഹ്യൂമൻ

  • ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫിലിം - ടൈംലെസ് തമിഴ്നാട്

  • ബയോഗ്രഫിക്കല്‍ /ഹിസ്റ്റോറിക്കല്‍ /റീകണ്‍സ്ട്രക്ഷന്‍ കോംപിലേഷന്‍ ഫിലിം -

  • നവാഗത സംവിധായകന്‍ - ശിൽപിക ബോർദോലോയി

  • മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം - ഫ്ലവറിങ് മാൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com