'മിണ്ടിയും പറഞ്ഞും' ടീസർ  Source: Screenshot / Youtube / Mindiyum Paranjum Teaser
MOVIES

ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രം 'മിണ്ടിയും പറഞ്ഞും'; ടീസർ പുറത്തിറങ്ങി

'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന് തിയേറ്ററുകളിൽ എത്തും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 'മാരിവില്ലിൻ ഗോപുരങ്ങൾ'ക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന പ്രണയ ചിത്രമാണ് 'മിണ്ടിയും, പറഞ്ഞും'. ചിത്രം നിർമിച്ചിരിക്കുന്നത് അലൻസ്‌ മീഡിയയുടെ ബാനറിൽ സംവിധായകൻ സലീം അഹമ്മദാണ്. ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രം ഡിസംബർ 25ന് തിയേറ്ററുകളിൽ എത്തും.

‎സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന‌ നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കിരൺ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്‌ കുറുപ്പുമാണ്. കലാസംവിധാനം അനീസ് നാടോടിയും, വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിർവഹിച്ചിരിക്കുന്ന 'മിണ്ടിയും പറഞ്ഞും' തിയേറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്. ചിത്രത്തിന്റെ മാർക്കറ്റിങ് ഡിസൈൻ പപ്പെറ്റ് മീഡിയയാണ്.

ജാഫർ ഇടുക്കി, ജൂഡ് ആന്തണി ജോസഫ്, മാലാ പാർവതി, ഗീതി സംഗീത, സോഹൻ സീനുലാൽ, ആർ.ജെ. മുരുഗൻ, പ്രശാന്ത് മുരളി, സേതി സുരേഷ്, രാജ് വിജിത, ശിവ ഹരിഹരൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേക്കപ്പ്: ആർജി വയനാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, സൗണ്ട് ഡിസൈൻ: വിക്കി & കിഷോർ, ശബ്ദമിശ്രണം: എം ആർ രാജകൃഷ്ണൻ, വിഎഫ്എക്സ്: ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, സ്റ്റിൽസ്: അജി മസ്‌കട്ട്, ഡിസൈനുകൾ: പ്രഥൂൽ എൻ.ടി.

‎ടൊവിനോ തോമസിന്റെ ഹിറ്റ് ചിത്രമായ 'ലൂക്ക' ഒരുക്കിയ സംവിധായകനും രചയിതാവും സംഗീത സംവിധായകനും കലാസംവിധായകനും വീണ്ടും ഒരുമിക്കുന്നു എന്നൊരു കൗതുകം കൂടി ഈ ചിത്രത്തിനുണ്ട്.

SCROLL FOR NEXT