Source: FB
MOVIES

സസ്പെൻസ് ത്രില്ലറുമായി ബിബിൻ ജോർജും ബാബുരാജും; 'ഐസിയു' മോഷൻ പോസ്റ്റർ പുറത്ത്

പൃഥ്വിരാജ് സുകുമാരനാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്...

Author : ന്യൂസ് ഡെസ്ക്

'താന്തോന്നി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഐസിയു'വിന്‍റെ ആകാംക്ഷയുണർത്തുന്ന മോഷൻ പോസ്റ്റർ പുറത്ത്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറായാണ് ഒരുങ്ങുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമിക്കുന്ന ചിത്രം ഫെബ്രുവരി 27നാണ് റിലീസ്. മോഷൻ പോസ്റ്ററിൽ പുറം തിരിഞ്ഞ് നിൽക്കുന്ന പ്രതിനായകൻ ആര് എന്നത് ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

തമിഴിൽ സൂര്യ നിർമിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. സിനിമയിലെ ആദ്യ ഗാനമായി 'ഒരാളിലായ് മനം ഒരാളിലായ് അലിയുമതിലോലമായ്...' എന്ന് തുടങ്ങുന്ന പ്രണയഗാനം അടുത്തിടെ പുറത്തിറങ്ങിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഛായാഗ്രഹണം: സി. ലോകനാഥൻ, സംഗീതം: ജോസ് ഫ്രാങ്ക്‌ളിൻ, എഡിറ്റിംഗ്: ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു സുശീലൻ, കലാസംവിധാനം: ബാവ, സംഘട്ടനം: മാഫിയ ശശി, കോസ്റ്റ്യൂം ഡിസൈനർ: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: വിക്കി, കിഷൻ, ശബ്‍ദമിശ്രണം: എം.ആർ. രാജാകൃഷ്ണൻ, പി.ആർ.ഒ: എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.

SCROLL FOR NEXT