MOVIES

ഇനി താണ്ഡവം... 'വീരനാഗ' ലിറിക്കൽ വീഡിയോ എത്തി; നാഗബന്ധം ആഗോള റിലീസ് ജൂലൈ 3ന്

ഹൈദരാബാദിലെ പ്രസാദ് പിസിഎക്സ് സ്ക്രീനിൽ ആയിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച്

Author : ന്യൂസ് ഡെസ്ക്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമാണ് 'നാഗബന്ധം'.ചിത്രത്തിലെ "വീരനാഗ" ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവന്നു. ശിവ താണ്ഡവം ഓർമിപ്പിക്കുന്ന ഗാനമാണ് വീരനാഗ. ശിവനെ ആഘോഷിക്കുന്ന നാഗ സാധുക്കളുടെ കഥ പറയുന്ന ചിത്രമാണ് നാഗബന്ധം എന്നാണ് സൂചന. സന്തോഷ് വർമ്മ വരികൾ രചിച്ച ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ദീപക് ബ്ലൂ ആണ്. ജുനൈദ് കുമാർ - ആഭേ ടീം ആണ് ഗാനത്തിന് ഈണം പകർന്നത്.

വിരാട് കർണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമാതാവ് താരക് സിനിമാസ്.ചിത്രം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. നാഗബന്ധം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്.

ഹൈദരാബാദിലെ പ്രസാദ് പിസിഎക്സ് സ്ക്രീനിൽ ആണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ട്രെയ്‌ലറിലെ ദൃശ്യങ്ങൾ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കാൻവാസിൽ വമ്പൻ ദൃശ്യാനുഭവം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ബ്രഹ്മാണ്ഡ ദൃശ്യങ്ങളും, അമ്പരപ്പിക്കുന്ന വിഎഫ്എക്സും ആണ് ഈ ട്രെയിലറിൻ്റെ ഹൈലൈറ്റ്.

ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ഈ ചിത്രത്തിനായി വമ്പൻ ആക്ഷൻ സീക്വൻസുകൾ സംവിധാനം ചെയ്തിരിക്കുന്നത്. നഭാ നടേഷ്, ഐശ്വര്യ മേനോൻ,ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ വിദേശ റിലീസ് സ്വന്തമാക്കിയത് സീ സ്റ്റുഡിയോസ് ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള തലത്തിൽ സീ സ്റ്റുഡിയോഡ് പ്രദർശനത്തിന് എത്തിക്കും.

സീ സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്റെ ഉത്തരേന്ത്യൻ തിയേറ്റർ വിതരണ അവകാശങ്ങൾ സ്വന്തമാക്കിയത്. സ്ട്രീമിംഗ് ഭീമനായ ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശങ്ങൾ നേടിയപ്പോൾ, ചിത്രത്തിന്റെ തെലുങ്ക് സാറ്റലൈറ്റ് അവകാശങ്ങൾ സ്റ്റാർ മാ സ്വന്തമാക്കി. ബാക്കി ഭാഷകളിലെ ചിത്രത്തിൻ്റെ സാറ്റലൈറ്റ് അവകാശങ്ങളും സീ സ്റ്റുഡിയോ ആണ് നേടിയിരിക്കുന്നത്.

SCROLL FOR NEXT