രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എൻ്റെർടൈനർ; ലോ ആൻഡ് ഓർഡർ ടൈറ്റിൽ പോസ്റ്റർ

ചിത്രത്തിൽ പ്രകാശ് വർമയാണ് നായകനായി എത്തുന്നത്
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എൻ്റെർടൈനർ; ലോ ആൻഡ് ഓർഡർ ടൈറ്റിൽ പോസ്റ്റർ
Published on
Updated on

എട്ട് വർഷങ്ങൾക്ക് ശേഷം സംവിധായകനും രഞ്ജിത്തും നടൻ മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ലോ ആൻഡ് ഓർഡർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രകാശ് വർമയാണ് നായകനായി എത്തുന്നത്. ഞ്ജിത്ത് മമ്മൂട്ടി കൂട്ടുകെട്ടിൽ 2004 ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രം കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുന്ന ചിത്രമാണ് ലോ ആൻഡ് ഓർഡർ. സമൂഹമാധ്യമ അക്കൗണ്ട് വഴി മമ്മൂട്ടിയാണ് പോസ്റ്റർ പുറത്തിറക്കിയത്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എൻ്റെർടൈനർ; ലോ ആൻഡ് ഓർഡർ ടൈറ്റിൽ പോസ്റ്റർ
വലിയ പ്രതീക്ഷകളുമായി 'ചിന്ന ചിന്ന ആസൈ'; പ്രദര്‍ശനം രണ്ടാം വാരത്തിലേക്ക്

സത്യം സിനിമാസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മഹാ സുബൈർ മൂവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ. ജി യും മഹാസുബൈറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസ്പേർസ് - അതുൽ പ്രേം, സൈനുദ്ദീൻ, ഉദയ്കൃഷ്‌ണയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.വൻ മുതൽ മുടക്കിൽ 90 ദിവസത്തോളം വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രികരണം.

അഭിനേതാക്കളുടെ നിരയിൽ നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രകാശ് വർമ്മയും, ( തുടരും ഫെയിം ) അഭിരാമിയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. ഒപ്പം ഋതുദേവ് അയ്യപ്പൻ , ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൽ സുദർശൻ, നിജാദ് ബാബു തോമസ് ഷേർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റണി, ഭീമൻരഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി, രമാദേവി, അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എൻ്റെർടൈനർ; ലോ ആൻഡ് ഓർഡർ ടൈറ്റിൽ പോസ്റ്റർ
തിയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി 'ധുരന്ധർ: ദി റിവഞ്ച്'

ഗാനങ്ങൾ - ഷിബു ചക്രവർത്തി,

സംഗീതം - ജോ ഡാനിയേൽ,

പശ്ചാത്തല സംഗീതം ബിജിബാൽ .

ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ .

എഡിറ്റിംഗ് - മനോജ് കണ്ണോത്ത്.

കലാസംവിധാനം - സാബു റാം.

മേക്കപ്പ് - റോഷൻ എൻ. ജി.

കോസ്റ്റ്യും ഡിസൈൻ- സമീറാ സനീഷ്.

സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി .

സൗണ്ട് ഡിസൈൻ - കിഷൻ സപ്താ .

ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്-

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . - വി ബോസ് .

പോസ്റ്റർ ഡിസൈൻ - ആൻ്റണി സ്റ്റീഫൻ .

ആക്ഷൻ - കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു , മാഫിയാ ശശി, പി.സി. സ്റ്റണ്ട്‌സ്,

കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ് .

പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ .

വാഴൂർ ജോസ്.

News Malayalam 24x7
newsmalayalam.com