എവിഎം ശരവണൻ Source: X
MOVIES

പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് എവിഎം ശരവണൻ അന്തരിച്ചു

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് എവിഎം ശരവണൻ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ബുധനാഴ്ച ആയിരുന്നു 86ാം ജന്മദിനം.

എവിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ചലച്ചിത്രങ്ങൾ തമിഴ് സിനിമാ ചരിത്രത്തിന്റെ ഭാഗം കൂടിയായിരുന്നു. രജനികാന്തിന്റെ ശിവാജി: ദ ബോസ്, സൂര്യയുടെ അയൻ, വിജയ്‌യുടെ വേട്ടൈക്കാരന്‍, മിന്‍സാരക്കനവ്, ജമിനി, പ്രിയമാന തോഴി, നാനും ഒരു പെൺ, സംസാരം അത് മിൻസാരം എന്നിങ്ങനെയുള്ള ചിത്രങ്ങൾ നിർമിച്ചു.

1939ൽ ആണ് ജനനം. തമിഴിലെ വിഖ്യാത നിർമാതാവ് എ.വി. മെയ്യപ്പൻ ആണ് പിതാവ് . 1979ൽ പിതാവിന്റെ മരണ ശേഷം സഹോദരൻ എം. ബാലസുബ്രഹ്‌മണ്യത്തിനൊപ്പം സിനിമാ നിർമാണത്തിലേക്ക് കടന്നു. വൈകാതെ എവിഎമ്മിന്റെ സാരഥ്യം ഏറ്റെടുത്തു. മൂന്ന് മക്കളാണ്. മകൻ എം.എസ്. ഗുഹനും നിർമാതാവാണ്.

SCROLL FOR NEXT